Type Here to Get Search Results !

Bottom Ad

മുഖ്യമന്ത്രിക്കെതിരെ വിഎസിന്റെ പരാമര്‍ശം: നിയമസഭ സ്തംഭിച്ചു

evisionnews

തിരുവനന്തപുരം (www.evisionnews.in): സോളാര്‍ വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്തന്‍ തൊടുത്തുവിട്ട ചില പരാമര്‍ശങ്ങളെതുടര്‍ന്ന് നിയമസഭാ സമ്മേളനം ചൊവ്വാഴ്ച പതിനൊന്ന് മണിയോടെ സ്തംഭിപ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ശബ്ദായമാനമായ രംഗങ്ങളാണ് സഭയില്‍ കണ്ടത്. സോളാര്‍ നായിക സരിതക്ക് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്താന്‍ പാസ് വേണ്ടായിരുന്നുവെന്നും ഇവിടെ നടന്ന കുടുംബ പ്രാര്‍ത്ഥനയില്‍ സരിത പങ്കെടുത്തുവെന്നും മുഖ്യമന്ത്രിയുടെ ഭാര്യയെ ശുശ്രൂഷിച്ചത് സരിത ആയിരുന്നവെന്നായിരുന്നു വിഎസിന്റെ ആരോപണം. ഇരുപക്ഷം തമ്മിലുള്ള വാഗ്വാദം മുറുകിയതോടെ സ്പീക്കര് എന് ശക്തന് സഭ നിര്ത്തിവെച്ചു.

വിഎസിന്റെ ഈ ആരോപണം നടുക്കത്തോടെ കേട്ട സഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും പരസ്പരം പോര്‍വിളി മുഴക്കി രംഗത്തിറങ്ങി.ഇതോടെ സഭ സ്തംഭിക്കുകയായിരുന്നു. അഴിമതിക്കേസുകളില്‍ അകപ്പെട്ട മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോടിയേരി ബാലകൃഷ്ണന്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിനിടയിലായിരുന്നു വിഎസിന്റെ പരാമര്‍ശം. ഈ അസാധാരണ സാഹചര്യം സഭ നിര്‍ത്തിവെച്ച ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. സോളാര്‍ കേസില്‍ മുഖ്യമന്ത്രി അന്വേഷണത്തെ ഭയപ്പെടുന്നുണ്ട്. തൃശൂര്‍ വിജിലന്‍സ് കോടതിയെ ഭയന്നാണ് മുഖ്യമന്ത്രി ഹൈക്കോടതിയില്‍ പോയി സ്‌റ്റേ വാങ്ങിയത്. സ്റ്റേ എന്ന വെന്റിലേറ്ററിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കോടിയേരി പറഞ്ഞു.

മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തതെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. നിയമസഭയിലൊന്നും കമ്മീഷന് മുന്നില്‍ മറ്റൊന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. അഴിമതി നിരോധന നിയമം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ബാധകമാണ്. കരുണാകരന്റെ വാക്കുകള്‍ ഉമ്മന്‍ചാണ്ടിയെ ഇപ്പോഴും വേട്ടയാടുന്നുണ്ട്. ചതിയന്‍മാരുടെ മന്ത്രിസഭയാണ് ഇത്. തന്നെ ചതിച്ചെന്ന് കെ എം മാണി തന്നെ സമ്മതിച്ചിട്ടുണ്ട്. ധാര്‍മികയുടെ പേരില്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും രാജിവെക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

നോട്ടീസിന്‍ മേല്‍ അവതാരണാനുമതി തേടി പ്രസംഗം നടത്താന്‍ സ്പീക്കര്‍ പ്രത്യേക അധികാരം ഉപയോഗിച്ച് അനുമതി നല്‍കി. അതേസമയം ജുഡീഷ്യല്‍ കമ്മീഷന്‍ പരിഗണിക്കുന്ന വിഷയത്തില്‍ അടിയന്തരപ്രമേയ നോട്ടീസിന്‍ മേല്‍ അവതരണാനുമതി തേടി സംസാരിക്കാന്‍ പ്രതിപക്ഷത്തിന് അനുമതി നല്‍കിയ സ്പീക്കറുടെ നടപടിക്ക് എതിരെ ഭരണപക്ഷവും രംഗത്ത് എത്തി. നോട്ടീസ് അവതരിപ്പിക്കാന്‍ അനുമതി നല്‍കിയത് ഏത് ചട്ടപ്രകാരമെന്ന് ഭരണപക്ഷം ചോദിച്ചു.


Keywords: Kasaragod-news-vs-legislative-council
Tags

Post a Comment

0 Comments

Top Post Ad

Below Post Ad