Type Here to Get Search Results !

Bottom Ad

പാപ്പിനിശ്ശേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു


കണ്ണൂര്‍ (www.evisionnews.in): പാപ്പിനിശേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടികൊലപ്പെടുത്തി. ആരോളി ആസാദ് കോളനിയിലെ സുജിത്താ (27)ണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച്ച രാത്രി 11.30യോടെ പത്തോളം പേര്‍ ചേര്‍ന്ന് സുജിത്തിന്റെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വീടുകേറിയുള്ള ആക്രമണത്തില്‍ സുജിത്തിന്റെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്. രാത്രി വീട്ടിലെത്തിയ ആക്രമികള്‍ സുജിത്തുമായി വാക്കേറ്റമുണ്ടാവുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.

സംഭവത്തിന് പിന്നില്‍ സി.പി.ഐ.എം ആണെന്ന് ബി.ജെ.പി ആരോപിച്ചു. എന്നാല്‍ ഇന്നലെ രാത്രിയോടെ ഒരു സ്വകാര്യ വിഷയവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് വിശദീകരണം. സംഭവവുമായി എട്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കണ്ണൂര്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.


Keywords: Kannur-news-pappinissery-killed-rss-bjp-man-police-case-murder

Tags

Post a Comment

0 Comments

Top Post Ad

Below Post Ad