Type Here to Get Search Results !

Bottom Ad

കേരളയാത്രാ സമാപനത്തില്‍ ആന്റണിയും ചെന്നിത്തലയും പങ്കെടുക്കും


തിരുവനന്തപുരം (www.evisionnews.in): മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി കാസര്‍ഗോഡ് നിന്നാരംഭിച്ച കേരളയാത്ര തിരുവനന്തപുരം ശംഖുംമുഖം കടപ്പുറത്ത് ഇന്ന് സമാപിക്കും. വൈകിട്ട് നാല് മണിക്ക് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രൊഫ. ഖാദര്‍ മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒരു ലക്ഷത്തോളം പ്രവര്‍ത്തകര്‍ സമാപനയോഗത്തില്‍ പങ്കെടുക്കുമെന്ന് ലീഗ് നേതാക്കള്‍ അറിയിച്ചു. മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണിയും ആഭ്യന്ത്ര മന്ത്രി രമേശ് ചെന്നിത്തലയും റാലിയില്‍ പങ്കെടുക്കും.

യു.ഡി.എഫ് തുടര്‍ഭരണത്തിന്റെ സന്ദേശമുയര്‍ത്തി ജനുവരി 24ന് കാസര്‍കോട് ജില്ലയിലെ ഹൊസങ്കടിയില്‍ നിന്നാണ് വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ കേരളയാത്ര ആരംഭിച്ചത്. 14 ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കിയ ജാഥയുടെ സമാപനത്തിന് തിരുവനന്തപുരം ശംഖുംമുഖം കടപ്പുറത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നൂറിലേറെ കേന്ദ്രങ്ങളില്‍ മുസ്ലിം ലീംഗ് പ്രവര്‍ത്തകര്‍ കേരളയാത്രയെ വരവേറ്റു. 

നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ലീഗിനെ ശക്തിപ്പെടുത്തുക എന്നതു തന്നെയാണ് ജാഥയുടെ ലക്ഷ്യം. ലീഗിന്റെ സംഘടനാ ശക്തി വിളിച്ചറിയിച്ച് വരുന്ന കൂടുതല്‍ കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ നിയമസഭാ സീറ്റുകള്‍ എന്നതും കേരളയാത്രയിലൂടെ ലീഗ് കണ്ണുവെയ്ക്കുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad