Type Here to Get Search Results !

Bottom Ad

കുടുംബശ്രീയെ കാവിയണിയിക്കാന്‍ സര്‍ക്കാര്‍ നീക്കം: മൂന്നു പൂക്കള്‍ താമരയാവുന്നു

evisionnews

കൊച്ചി (www.evisionnews.in): കുടുംബശ്രീയുടെ ലോഗോ മാറ്റി താമരയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം തുടങ്ങി. കുടുംബശ്രീ രൂപീകരണ കാലം തൊട്ടുണ്ടായിരുന്ന മൂന്നുപൂക്കളുടെ പശ്ചാത്തലത്തില്‍ കുടുംബശ്രീ എന്നെഴുതിയ ലോഗോ മാറ്റാനാണ് സര്‍ക്കാര്‍ തീരുമാനം. വട്ടത്തിനുള്ളിലെ താമരപ്പൂവും താഴെ കുടുംബശ്രീ എന്നെഴുതിയ ലോഗോയാണ് പുതിയതായി ഉപയോഗിക്കുവാന്‍ നിര്‍ദേശം.

വെള്ളിയാഴ്ച അങ്കമാലി ആഡക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പഞ്ചായത്ത് ദിനാഘോഷച്ചടങ്ങില്‍ മുഖ്യമന്ത്രി പുതിയ ലോഗോ പ്രകാശനം ചെയ്തു. ഇനിമുതല്‍ പുതിയ ലോഗോ ഉപയോഗിച്ചാല്‍ മതിയെന്ന് സാമൂഹ്യനീതി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ മിഷന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.

ബി.ജെ.പിയുടെ ചിഹ്നമായ താമര കുടുംബശ്രീ ലോഗോ ആയി ഉപയോഗിക്കുന്നത് കാവിവത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. പല ജില്ലകളും ഇതുവരെ അറിഞ്ഞിട്ടില്ല. ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്ക് വേണ്ടി മാത്രമാണ് പുതിയ ലോഗോയെന്നാണ് പല ഉദ്യോഗസ്ഥരെയും കുടുംബശ്രീ മിഷന്‍ അറിയിച്ചിരിക്കുന്നത്.

മൂന്നുപൂക്കളുടെ ലോഗോ പുതിയ കാലവുമായി സംവദിക്കുന്നില്ലെന്നും അതിന്റെ ടൈപ്പ് ഫേസ് ദുര്‍ബലമാണെന്നും നിറം കാഴ്ചയെ ചിതറിക്കുന്നതാണെന്നുമൊക്കെയാണ് ലോഗോമാറ്റിയതിന്റെ കാരണമായി അധികൃതര്‍ പറയുന്നത്. കാലവും വിപണിയും മാറുമ്പോള്‍ മത്സരരംഗത്ത് അതിനൊത്ത് നില്‍ക്കണമെങ്കില്‍ ലോഗോ പരിഷ്‌ക്കണമെന്ന് കുടുംബശ്രീ മിഷന്‍ മോദിവാദികള്‍ പറയുന്നു. എന്നാല്‍ നിലവിലുണ്ടായിരുന്ന ലോഗോ ഉപയോഗിച്ചാണ് 25,000ത്തിലധികം ഉല്‍പ്പന്നങ്ങള്‍ കുടുംബശ്രീ വിപണിയിലെത്തിച്ചത്.

കുടുംബശ്രീയുടെ പത്ത് ഉല്‍പന്നങ്ങളാണ് ബ്രാന്‍ഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ കാസര്‍കോട് ജില്ലയിലെ ചട്ടഞ്ചാല്‍ കശുവണ്ടിയും ഉള്‍പ്പെടും. പത്തുല്‍പ്പന്നങ്ങളും കയറ്റുമതിക്കുള്ളതാണ്. കൊച്ചിയിലെ ഒരു കമ്പനിയാണ് കയറ്റുമതി ഏജന്‍സി.



















Tags

Post a Comment

0 Comments

Top Post Ad

Below Post Ad