Type Here to Get Search Results !

Bottom Ad

എബിവിപി അപകടകാരിയായ സംഘടന -ഗിരീഷ് കര്‍ണാട്


ബാഗ്ലൂര്‍ :(www.evisionnews.in) സംഘ്പരിവാറിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എബിവിപി രാജ്യത്തെ ഏറ്റവും അപകടകാരിയായ സംഘടനയാണെന്ന് കന്നഡ സാഹിത്യകാരനും ചലച്ചിത്ര പ്രവര്‍ത്തകനുമായ ഗിരീഷ് കര്‍ണാട്. ഇന്ത്യ ഭിന്നിക്കുകയാണെങ്കില്‍ അതിന് കാരണം എബിവിപി ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഡ്യമായി ബംഗളൂരുവില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതിനായി സംഘടിതമായ നീക്കമാണ് ആഭ്യന്തര മന്ത്രാലയം മുതല്‍ ചില മാധ്യമങ്ങള്‍ വരെ നടത്തിയതെന്ന് ഗിരീഷ് കര്‍ണാട് പറഞ്ഞു. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിന് മേല്‍ ചുമത്തപ്പെട്ട കുറ്റത്തിന് അടിസ്ഥാനമില്ല. ഭിന്നാ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം രാജ്യത്ത് എല്ലാവര്‍ക്കുമുണ്ട്. അവരെയെല്ലാവരെയും രാജ്യദ്രോഹികളാക്കി മുദ്രകുത്തുന്നത് അവകാശലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ നവംബറില്‍ ഗിരീഷ് കര്‍ണാടിന് നേരെ തീവ്രവലത് പക്ഷ സംഘടനകളുടെ വധഭീഷണിയുണ്ടായിരുന്നു. ടിപ്പു സുല്‍ത്താനെ അനുകൂലിച്ച് ഗിരീഷ് കര്‍ണാട് പ്രസ്താവന നടത്തിയതിനെ തുടര്‍ന്നായിരുന്നു വധഭീഷണി.

Keywords: Karnataka-news-abvp-banglore-bjp-karnad

Post a Comment

0 Comments

Top Post Ad

Below Post Ad