Type Here to Get Search Results !

Bottom Ad

കനയ്യ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിക്കണം -സുപ്രിം കോടതി

ഡല്‍ഹി (www.eisionnews.in): രാജ്യദ്രോഹകുറ്റത്തിന് അറസ്റ്റിലായ ജെഎന്‍യു യൂണിയന്‍ ചെയര്‍മാന്‍ കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. രാജ്യത്തെ എല്ലാ കോടതിയും സുരക്ഷിതമാണെന്നു പറയാന്‍ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു. ജാമ്യം നല്‍കുന്നതും കോടതിയിലെ അക്രമവും തമ്മില്‍ ബന്ധമില്ല. അതേസമയം സുപ്രിംകോടതി ജാമ്യം നിഷേഝധിച്ചതല്ലെന്നും നിയമവിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 

അതേസമയം കനയ്യ കുമാറിന് ജാമ്യം നല്‍കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു. ജാമ്യം നല്‍കുന്നത് രാജ്യത്തിന് തെറ്റായ സന്ദേശം നല്‍കും. കനയ്യയക്കെതിരെ തെളിവുകള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടു ഡല്‍ഹി പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. കനയ്യകുമാറിന് കോടതിയില്‍വെച്ച് മര്‍ദ്ദനമേറ്റെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. ഇടതുകാലിനും മൂക്കിന്റെ മുകള്‍ ഭാഗത്തും മര്‍ദ്ദനമേറ്റതിന്റെ മുറിവുകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോടതിയില്‍ ഹാജരാക്കുന്നതിനിടയിലാണ് കനയ്യ കുമാറിനെ അഭിഭാഷക സംഘം ആക്രമിച്ചത്. മുദ്രാവാക്യം വിളിയോടെ അഭിഭാഷകര്‍ കൂട്ടത്തോടെ കനയ്യ കുമാറിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനു പിന്നില്‍ പോലീസിന്റെ ഗൂഢാലോചനയാണെന്ന് പ്രത്യേക അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കി.


Keywords: Newdelhi-news-kanayya-supreme-court

Post a Comment

0 Comments

Top Post Ad

Below Post Ad