Type Here to Get Search Results !

Bottom Ad

വ്യാപാരികളുടെ കടയടപ്പ് സമരം പൂര്‍ണം

കാസര്‍കോട് (www.evisionnews.in: സംസ്ഥാനത്തെ വ്യാപാരികള്‍ കടകളടച്ച് സമരം തുടങ്ങി. സമരം സംസ്ഥാനത്തെ വിപണന വ്യാപാര മേഖലകളെ പൂര്‍ണമായി സ്തംഭിപ്പിച്ചു. കച്ചവടക്കാര്‍ക്ക് ജോലി സ്ഥിരത ഉറപ്പാക്കുന്നതിനായി വാടക കുടിയാന്‍ നിയമം നടപ്പാക്കുക, നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രതികാര നടപടി അവസാനിപ്പിക്കുക, മാസങ്ങളായി മുടങ്ങിക്കിടക്കുന്ന ക്ഷേമനിധി കുടിശ്ശിക നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ സമരം.

കാസര്‍കോട് ജില്ലയില്‍ സമരം പൂര്‍ണമാണ്. ഹോട്ടലുകള്‍ സമരത്തില്‍ അണിനിരന്നതോടെ ജനങ്ങള്‍ക്ക് നേരിയ ക്ലേശങ്ങള്‍ അനുഭവപ്പെട്ടു. യാത്രാബസുകളില്‍ തിരക്ക് കുറവായിരുന്നു. 

സര്‍ക്കാരിനെതിരായ തുടര്‍ സമരം തീരുമാനിക്കുന്നതിനായി വൈകിട്ട് നാലിന് തൃശൂര്‍ തേക്കിന്‍കാട് വിദ്യാര്‍ത്ഥി കോര്‍ണറില്‍ സമര പ്രഖ്യാപന കണ്‍വന്‍ഷനും വിളിച്ചിട്ടുണ്ട്. വിവിധ ജില്ലകളില്‍ നിന്നായി അരലക്ഷത്തിലധികം പേര്‍ സമര പ്രഖ്യാപന കണ്‍വന്‍ഷന്റെ ഭാഗമാകുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നാസറുദ്ദീന്‍ അറിയിച്ചു. സിപിഎം അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതിയും കടയടപ്പ് സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.


Keywords: Kasaragod-news-kadayadappu-news-

Post a Comment

0 Comments

Top Post Ad

Below Post Ad