Type Here to Get Search Results !

Bottom Ad

ആര്‍എസ്എസ് മലക്കം മറിഞ്ഞു: കനയ്യ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചിട്ടില്ല

evisionnews

ന്യൂഡല്‍ഹി (www.evisionnews.in): ജവഹര്‍ലാല്‍ നെഹ്‌റു സലര്‍വകലാശാലയില്‍ ഉയര്‍ന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് ലോകമെമ്പാടുമുള്ള സര്‍വ്വകലാശാലകളില്‍ നിന്ന് പിന്തുണ വ്യാപകമായതില്‍ പരിഭ്രാന്തിയിലായ ആര്‍എസ്എസും കേന്ദ്രആഭ്യന്തര മന്ത്രാലയവും കോളജ് യൂണിയന്‍ ചെയര്‍മാന്‍ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റു ചെയ്യപ്പെട്ട കനയ്യ കുമാര്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചിട്ടില്ലെന്ന വിശദീകരണവുമായി രംത്തെത്തി. ഡല്‍ഹി പോലീസിന്റെ അമിതാവേശമാണ് ഇത്തരത്തിലൊരു കേസെടുക്കുന്നതിനുള്ള കാരണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നു.

അറസ്റ്റിന്റെ തലേദിവസം നടത്തിയ പ്രസംഗത്തില്‍ വര്‍ഗീയതയുണര്‍ത്തുന്നതൊന്നും ഇല്ലായിരുന്നുവെന്നും സുരക്ഷ ഏജന്‍സികളുടെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പാര്‍ലമെന്റ് ആക്രമണക്കേസ് പ്രതി അഫ്‌സല്‍ ഗുരു അനുസ്മരണച്ചടങ്ങില്‍ കനയ്യ കുമാര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളൊന്നും അവര്‍ ഉയര്‍ത്തിയിരുന്നില്ല. ഇന്ത്യാ വിരുദ്ധമായി ഇവിടെ സംസാരിച്ചിരുന്നില്ലെന്നും അന്വേഷണ ഏജന്‍സികള്‍ പറയുന്നു. കനയ്യ കുമാര്‍ പ്രസംഗിച്ചിരുന്നു. എന്നാല്‍ അതില്‍ രാജ്യദ്രോഹപരമായി ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് അന്വേഷണ ഏജന്‍സികള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.


Keywords: National-news-rss-jnu

Tags

Post a Comment

0 Comments

Top Post Ad

Below Post Ad