Type Here to Get Search Results !

Bottom Ad

19കാരിയെ ഗര്‍ഭിണിയാക്കിയ ക്ഷേത്രപൂജാരിയെ അറസ്റ്റുചെയ്തു ജയിലിലടച്ചു


മംഗളൂരു (www.evisionnews.in): മകളുടെ പ്രായമുള്ള 19കാരിയെ പ്രലോഭിപ്പിച്ച് ഗര്‍ഭിണിയാക്കുകയും വിവരം പുറത്തുവിട്ടാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ ക്ഷേത്രപൂജാരിയെ ബജ്‌പെ പോലീസ് അറസ്റ്റുചെയ്തു. മംഗളൂരുവിലെ പ്രശസ്തമായ കട്ടീല്‍ ക്ഷേത്രത്തിലെ കീഴ് ശാന്തി ഹരിശ്ചന്ദ്ര റാവു എന്ന അപ്പു ഭട്ടിനെയാണ് യുവതിയുടെ പരാതിയില്‍ പോലീസ് അറസ്റ്റുചെയ്തത്. 

യുവതി അഞ്ചു മാസം ഗര്‍ഭിണിയാണ്. പൂജാരിയുടെ വീട്ടുജോലിക്കാരിയായിരുന്നു യുവതി. ഭര്‍ത്താവിന്റെ ദുര്‍നടപടിയില്‍ മനം നൊന്ത് ഇയാളുടെ ഭാര്യ രണ്ടു മാസം മുമ്പ് കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തിരുന്നു. യുവതി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ഗര്‍ഭം അലസിപ്പിക്കാന്‍ പൂജാരി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കുടക് ജില്ലയിലെ രഹസ്യ കേന്ദ്രത്തില്‍ പാര്‍പ്പിച്ച് പ്രസവത്തിന് ശേഷം കുട്ടിയെ വില്‍പ്പനക്കും മംഗളൂരുവിലെ ലോഡ്ജില്‍ താമസിപ്പിച്ച് കേസില്‍ നിന്ന് തലയൂരാനും യുവതിക്ക് പണം നല്‍കി കേസ് ഒതുക്കാനും പൂജാരി ശ്രമിച്ചിരുന്നു. ഇയാളെ 15 ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തു.

Keywords:  pujari-news
Tags

Post a Comment

0 Comments

Top Post Ad

Below Post Ad