Type Here to Get Search Results !

Bottom Ad

പോലീസ് കാവല്‍ വെട്ടിച്ച് നസീമ വീണ്ടും തടവുചാടി

കോഴിക്കോട് (www.evisionnews.in): കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും വീണ്ടും ചാടിപ്പോയ കുറ്റവാളി നസീമയെ പിടികൂടി. കോഴിക്കോട് ബസ് സ്റ്റാന്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്. വിവാഹത്തട്ടിപ്പടക്കമുള്ള നിരവധി കേസുകളില്‍ പ്രതിയായ നസീമ കഴിഞ്ഞ വര്‍ഷവും തടവു ചാടിയിരുന്നു. പോലീസ് കസ്റ്റഡിയില്‍ വെച്ച് മാനസീകാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനാല്‍ ഇവരെ കുതിരവട്ടം മാനസീകാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഇന്നു രാവിലെയാണ് നസീമ മാനസികാരോഗ്യ കേന്ദ്രത്തിലെ ഗ്രില്‍ വളച്ച് രക്ഷപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഇവിടെ നിന്ന് മതില്‍ തുരന്ന് രക്ഷപ്പെട്ടിരുന്നു. അറക്കല്‍ രാജകുടുംബാഗമാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തി വിവാഹം കഴിച്ചു വഞ്ചിച്ച കേസിലാണ് നസീമ ഒടുവില്‍ പിടിയിലാവുന്നത്. വീട്ടുജോലിക്കാരിയായി നിന്ന് വീടുകളില്‍ നന്ന് സ്വര്‍ണവും പണവും തട്ടിയ കേസടക്കം പതിനാല് കേസുകള്‍ ഇവരുടെ പേരിലുണ്ട്.

കഴിഞ്ഞ വര്‍ഷം രക്ഷപ്പെട്ട നസീമയെ ഒരു മാസം നീണ്ട തിരച്ചിലിനൊടുവിലാണ് പോലീസ് പിടികൂടിയത്. അന്ന് തൃപ്പൂണിത്തറയിലെ ഒരു ലോഡിജില്‍ നിന്നാണ് നസീമയെ പിടികൂടിയത്. 

Keywords: Kozikkod-news-naseema

Tags

Post a Comment

0 Comments

Top Post Ad

Below Post Ad