Type Here to Get Search Results !

Bottom Ad

ഇമാദ് സെന്റര്‍ ഉദ്ഘാടനവും സി.എം ഉസ്താദ് മെമ്മോറിയല്‍ ലക്ച്ചറും നാളെ മുതല്‍ ഉദുമയില്‍

കാസര്‍കോട് (www.evisionnews.in): എം.ഐ.സി ദാറുല്‍ ഇര്‍ശാദ് അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുന്നതിന്റെ ഭാഗമായി ഇമാദ് സെന്ററിന്റെ ഉദ്ഘാടനവും ദാറുല്‍ ഇര്‍ശാദ് വിദ്യാര്‍ത്ഥി കൂട്ടായ്മ (ദിശ)യുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സി.എം അബ്ദുല്ല മൗലവി രണ്ടാം മെമ്മോറിയല്‍ ലക്ച്ചറും സെമിനാറും അഞ്ചു മുതല്‍ ഏഴ് വരെ ഉദുമ പടിഞ്ഞാര്‍ ദാറുല്‍ ഇര്‍ശാദ് കാമ്പസില്‍ നടക്കും. 

നാളെ വൈകിട്ട് അഞ്ചു മണിക്ക് ഇമാദ് സെന്റര്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ട്രൈനിംഗ് ഹാള്‍ ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്യും. ഇമാദ് വെബ്‌സൈറ്റ് ലോഞ്ചിംഗ് മെട്രോ മുഹമ്മദ് ഹാജി നിര്‍വഹിക്കും. ഉദ്ഘാടന പൊതു സമ്മേളനം യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവിയുടെ അദ്ധ്യക്ഷതയില്‍ ഖാസി ത്വഖാ അഹ്മദ് മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്യും, കെ കെ അബ്ദുല്ല ഹാജി ഖത്തര്‍, എം.എസ് തങ്ങള്‍ മദനി, കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി, കെ മൊയ്തീന്‍ കുട്ടി ഹാജി, ടി.ഡി അഹ്മദ് ഹാജി, അഡ്വ. സി.എന്‍ ഇബ്രാഹീം, ടി.ഡി അബ്ദുല്‍ റഹ്മാന്‍ ഹാജി തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.

ശനി വൈകിട്ട് ഏഴ് മണിക്ക് ഹാഫിള് സ്വാലിഹ് ഹുദവി വളാഞ്ചേരി പ്രഭാഷണം നടത്തും. ഞായര്‍ രാവിലെ 9 മണിക്ക് നടക്കുന്ന സി.എം അബ്ദുല്ല മൗലവി രണ്ടാം മെമ്മോറിയല്‍ ലക്ച്ചര്‍ ഹക്കീം ഫൈസി ആദൃശ്ശേരി നടത്തും. തുടര്‍ന്ന് ബഹുസ്വരതയുടെ മാനവിക പക്ഷം എന്ന വിഷയത്തിലുള്ള സെമിനാറില്‍ ഡോ. കെ ടി ഹാരിസ് ഹുദവി, സിദ്ദീഖ് നദ്‌വി ചേരൂര്‍, ഡോ. സലീം നദ്‌വി വെളിയമ്പ്ര, സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി, ഫാദര്‍ ജോര്‍ജ്ജ് എളുക്കുന്നേല്‍, അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി തുടങ്ങിയ പ്രഗത്ഭര്‍ വ്യത്യസ്ഥ വിഷയങ്ങളിലായി പേപ്പര്‍ അവതരിപ്പിക്കും. പി. ബി. അബ്ദു റസാഖ് എം എല്‍ എയുടെ അദ്ധ്യക്ഷതയില്‍ കര്‍ണ്ണാടക ആരോഗ്യ മന്ത്രി യു. ടി ഖാദര്‍ സെമിനാറും എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ മെമ്മോറിയല്‍ ലക്ച്ചറും ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, പാദൂര്‍ കുഞ്ഞാമു ഹാജി, എം.സി ഖമറുദ്ദീന്‍ പങ്കെടുക്കും. 

വൈകിട്ട് അഞ്ചു മണിക്ക് ഇമാദ് സംഗമം അഡ്വ. ഹനീഫ് ഇര്‍ശാദി ഹുദവിയുടെ അധ്യക്ഷതയില്‍ കെ.കെ അബ്ദുല്ല ഹാജി ഖത്തര്‍ ഉദ്ഘാടനം ചെയ്യും. രാത്രി ഏഴ് മണിക്ക് ദാറുല്‍ ഇര്‍ശാദ് വിദ്യാര്‍ത്ഥി അബൂബക്കര്‍ പരയങ്ങാനം മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് ദാറുല്‍ ഇര്‍ശാദ് ചട്ടഞ്ചാല്‍ വിദ്യാര്‍ത്ഥികള്‍ ബുര്‍ദ ഖവ്വാലി അവതരിപ്പിക്കും. മജ്‌ലിസുന്നൂര്‍ ആത്മീയ സദസിന് സയ്യിദ് സഫ്‌വാന്‍ തങ്ങള്‍ ഏഴിമല നേതൃത്വം നല്‍കും. 

പത്ര സമ്മേളനത്തില്‍ പങ്കെടുത്തവര്‍ യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി, അഡ്വ. ഹനീഫ് ഇര്‍ശാദി ഹുദവി, ഇസ്ഹാഖ് ഇര്‍ശാദി ഹുദവി, ജാബിര്‍ ഇര്‍ശാദി ഹുദവി പങ്കെടുത്തു.


Keywords: kasaragod-news-imad

Post a Comment

0 Comments

Top Post Ad

Below Post Ad