Type Here to Get Search Results !

Bottom Ad

നയപ്രഖ്യാപനം നടത്തരുത്: പ്രതിപക്ഷം ഗവര്‍ണറെ കാണും

തിരുവനന്തപുരം (www.evisionnews.in): നിയമസഭ സമ്മേളനം മറ്റെന്നാള്‍ തുടങ്ങാനിരിക്കെ സര്‍ക്കാരിനെതിരായ ആക്ഷേപങ്ങളുമായി പ്രതിപക്ഷം ഇന്ന് ഗവര്‍ണറെ കാണും. പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ രാവിലെ 11 മണിക്കാണ് രാജ് ഭവനിലെത്തി ഗവര്‍ണറെ കാണുന്നത്. 

സര്‍ക്കാരിനെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഗവര്‍ണ്ണര്‍ നയപ്രഖ്യാപനം നടത്തരുതെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്ന് ഉമ്മന്‍ചാണ്ടിയെ മാറ്റി നിര്‍ത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad