Type Here to Get Search Results !

Bottom Ad

സ്വര്‍ണം -സിഗരറ്റ് വേട്ട: കാസര്‍കോട് സ്വദേശികളടക്കം മൂന്നു പേര്‍ പിടിയില്‍


കൊച്ചി (www.evisionnews.in) : നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും രണ്ടു സംഭവങ്ങളിലായി 60 കാര്‍ട്ടന്‍ സിഗരറ്റും 233 ഗ്രാം സ്വര്‍ണവുമായി മൂന്ന് പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. അബുദാബിയില്‍ നിന്നും ഇത്തിഹാദ് എയര്‍ലൈന്‍സില്‍ എത്തിയ കാസര്‍കോട് സ്വദേശികളായ ഇബ്രാഹിം (35), മുഹമ്മദ് (42) എന്നിവരാണ് ആറു ലക്ഷം രൂപ വിലയുള്ള സിഗരറ്റ് കൊണ്ടുവന്നത്. ദുബൈയില്‍ നിന്നും ഫ്‌ളൈ ദുബൈ വിമാനത്തില്‍ വന്ന കോഴിക്കോട് സ്വദേശി ഇസ്മയിലാ (29)ണ് സ്വര്‍ണവുമായി പിടിയിലായത്. വിപണിയില്‍ 12.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്.


Keywords; Kochi-kerala-news-gold-cigarette-seized  

Post a Comment

0 Comments

Top Post Ad

Below Post Ad