Type Here to Get Search Results !

Bottom Ad

251 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍


ന്യൂഡല്‍ഹി (www/evisionnews.in): ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ റിങ്ങിങ് ബെല്‍സിന്റെ ഫ്രീഡം 251 മോഡല്‍, ഇന്ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പ്രകാശനം ചെയ്യും.

നാലിഞ്ച് ഡിസ്‌പ്ലേ, എട്ട് ജി.ബി ശേഖരണശേഷി, 3.2 മെഗാപിക്‌സല്‍ കാമറ, ത്രീ ജി, ഇരട്ട സിം എന്നിവയാണ് ഫ്രീഡത്തിന്റെ പ്രധാന സവിശേഷതകള്‍. ഫെബ്രവരി 18, രാവിലെ ആറുമണി മുതല്‍ ഫെബ്രുവരി 21, എട്ടുമണി വരെ ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യാം. 30 ജൂണിനു മുമ്പായി എല്ലാ ഉപഭോക്താക്കള്‍ക്കും ഫോണ്‍ നല്‍കുമെന്നും കമ്പനി അറിയിച്ചു.

നോയിഡ ആസ്ഥാനമായി, 2015ല്‍ സ്ഥാപിച്ച കമ്പനിയാണ് റിങ്ങിങ് ബെല്‍സ് പ്രൈവറ്റ് ലിമിറ്റഡ്. ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ 4ജി സ്മാര്‍ട്ട് ഫോണുകളിലൊന്നും (2999 രൂപ) റിങ്ങിങ് ബെല്‍സിന്റെ പേരിലുള്ളതാണ്.

ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണ്‍ വിപണികളിലൊന്നായ ഇന്ത്യയില്‍ നിരവധി വിദേശകമ്പനികളാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ അവരുടെ നിര്‍മാണശാലകള്‍ ആരംഭിച്ചത്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ രാജ്യത്തുനിന്നുതന്നെ സംരംഭകരെ കണ്ടെത്താന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍.

Post a Comment

0 Comments

Top Post Ad

Below Post Ad