Type Here to Get Search Results !

Bottom Ad

തൊഴിലാളി പുഴയില്‍ കാണാതായത് മണലൂറ്റിനിടയില്‍: മൃതദേഹം കണ്ടെത്തി

evisionnews

കാസര്‍കോട് (www.evisionnews.in): ചന്ദ്രഗിരി പുഴയില്‍ കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പുഴയില്‍ തുരുത്തിക്ക് സമീപമാണ് ഞായറാഴ്ച വൈകിട്ട് അന്യസംസ്ഥാന തൊഴിലാളിയായ യുവാവിനെ കാണാതായത്. മൃതദേഹം ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ തിങ്കളാഴ്ച രാവിലെ കണ്ടെത്തുകയായിരുന്നു. ഇയാള്‍ക്ക് സുമാര്‍ 40 -50 വയസ് പ്രായം തോന്നിക്കും. ഉത്തരപ്രദേശ് സ്വദേശിയാണ്. ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 

അതിനിടെ അണങ്കൂറിന് സമീപം തുരുത്തി കേന്ദ്രീകരിച്ച് നടത്തുന്ന മണലൂറ്റ് സംഘത്തിന് വേണ്ടി മണല്‍ വാരുന്നതിനിടയിലാണ് അപകടമുണ്ടായതെന്നാണ് നാട്ടുകാര്‍ പറയുന്നു. മൃതദേഹം കരക്കെടുക്കാന്‍ നേതൃത്വം നല്‍കി ഫയര്‍ഫോഴ്‌സും ഇതേ സൂചനയാണ് നല്‍കുന്നത്. 

രണ്ടാഴ്ച മുമ്പ് പോലീസും റവന്യൂ അധികൃതരും നടത്തിയ റെയ്ഡില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന മണലും വാഹനങ്ങളും പിടിച്ചെടുത്തിരുന്നു. ഇതേ തുടര്‍ന്ന് മണലൂറ്റില്‍ നിന്ന് പിന്‍വലിഞ്ഞ മാഫിയ സംഘം കഴിഞ്ഞ ദിവസമാണ് പതിന്മടങ്ങ് ശക്തി സംഭരിച്ച്  പരസ്യമായി മണലൂറ്റ് തുടര്‍ന്നത്. പുഴയില്‍ മണലൂറ്റിനിടയില്‍ തൊഴിലാളി മുങ്ങിമരിച്ച സംഭവവും മണല്‍ മാഫിയയില്‍ പെട്ട ചിലര്‍ മുങ്ങിയതും അന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് ചീഫ് ഡോ എ ശ്രീനിവാസ് ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു.


Keywords: Kasaragod-news-monday-fireforce



Post a Comment

0 Comments

Top Post Ad

Below Post Ad