Type Here to Get Search Results !

Bottom Ad

ഉദുമയില്‍ ഇരുനില വീടിന് തീപിടിച്ചു

evisionnews
ഉദുമ (www.eisionnews.in): ഉദുമ തെക്കേക്കരയില്‍ ഇരുനില വീടിനു തീപിടിച്ചു. രിഫായിയ്യ പള്ളിക്കു സമീപത്തെ അബ്ദുല്‍ ഹമീദിന്റെ വീടിനാണ് തീ പിടുത്തമുണ്ടായത്. ഞായറാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം. വീട്ടുകാര്‍ വീടുപൂട്ടി ബന്ധു വീട്ടില്‍ വിവാഹത്തിന് പോയിരുന്നു. വീട്ടിനകത്ത് നിന്ന് പുക ഉയരുന്നത് കണ്ട് പരിസരവാസികള്‍ തീ അണക്കുകയായിരുന്നു. ടെലിവിഷന്‍, വിസിഡി, മൊബൈല്‍ ഫോണ്‍, ടീ പോയ്, ബെഡ്, സ്വിച്ച് ബോര്‍ഡ്, അലമാര എന്നിവ അഗ്നിക്കിരയായി. അമിതമായ വൈദ്യുതി പ്രവാഹത്തെ തുടര്‍ന്നുണ്ടായ ഷോട്ട് സര്‍കൃൂട്ടാണ് തീ പിടുത്തത്തിന് കാരണം.

രാവിലെ മുതല്‍ ഈ പ്രദേശങ്ങളില്‍ അനുഭവപ്പെട്ടിരുന്ന വോള്‍ട്ടേജ് പ്രശ്‌നം നാട്ടുകാര്‍ വൈദ്യുതി അധികാരികളെ അറിയിച്ചിരുന്നുവെങ്കിലും പരിഹരിക്കാത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഉദുമ പഞ്ചായത്ത് സ്റ്റാന്റ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പ്രഭാകരന്‍ തെക്കേക്കരയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Keyword: kasaragod-uduma-fire

Post a Comment

0 Comments

Top Post Ad

Below Post Ad