Type Here to Get Search Results !

Bottom Ad

ക്ഷമകെട്ട ബാബു പിണറായിക്കെതിരെ ഫേസ് ബുക്കിലൂടെ ആഞ്ഞടിച്ചു


തിരുവനന്തപുരം (www.evisionnews.in): ബാര്‍ക്കോഴ വിഷയത്തില്‍ എട്ടു ദിക്കുകളില്‍ നിന്നും വിമര്‍ശന ശരങ്ങളേറ്റ എക്‌സൈസ് മന്ത്രി കെ ബാബു സി.പി.എം നേതാവ് പിണറായി വിജയനെതിരെ ഫേസ്ബുക്കിലൂടെ ആഞ്ഞടിച്ച് രൂക്ഷവിമര്‍ശനം ഉതിര്‍ത്തു. എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ അതില്‍ മാണിമാരും ബാബുമാരും ഉണ്ടാകില്ലെന്ന പിണറായിയുടെ പ്രസ്താവനയാണ് ബാബുവിനെ പ്രകോപിപ്പിച്ചത്.

പിണറായി വിജയന്റെ മേനിനടിക്കല്‍ ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരന്റെ കള്ളന്‍ , കള്ളന്‍ വിളിയെയാണ് ഓര്‍മ്മിപ്പിക്കുന്നത്. കട്ടമുതലുമായി ഓടി രക്ഷപെടുമ്പോഴുള്ള പെരുംകള്ളന്മാരുടെ തന്ത്രം ജനങ്ങള്‍ തിരിച്ചറിയുമെന്നും പോസ്റ്റില്‍ പറയുന്നു.

രണ്ടു വര്‍ഷം മാത്രം വൈദ്യുത മന്ത്രി ആയിരുന്നപ്പോള്‍ അണക്കെട്ടുകള്‍ തുരന്ന് അതില്‍ നിന്ന് എന്തെങ്കിലും തരപ്പെടുത്താനാവുമോയെന്ന് നോക്കിയ പുണ്യാളനാണ് പിണറായി. പിണറായി വിജയനോളം അഴിമതിയുടെ ദുര്‍ഗന്ധം വമിക്കുന്ന മറ്റൊരു നേതാവും ഇന്ന് കേരളത്തില്‍ ജീവിച്ചിരിപ്പില്ല. തട്ടിപ്പുകാരി സരിതയെ മാതൃകാ വ്യവസായ സംരംഭകയാക്കാനാണ് സി.പി.എമ്മിന്റ ശ്രമം. സരിതയെയും ബിജു രമേശിനെയും കൂട്ടുപിടിച്ച് മുഖ്യമന്ത്രിയാകാനാണ് പിണറായി വിജയന്റെ സ്വപ്‌നമെന്നും ബാബു പറയുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad