Type Here to Get Search Results !

Bottom Ad

എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പട്ടിണിസമരത്തിന് പിന്തുണയുമായി ഖത്തര്‍ കള്‍ചറല്‍ ഫോറം

evisionnews

ദോഹ (www.evisionnews.in): പ്രവാസ സായാഹ്നത്തിലെ ആനുകാലിക ചര്‍ച്ചകള്‍ക്കിടെ എന്‍ഡോസള്‍ഫാന്‍ ഇരകളുമായി മുഖാമുഖം സംവദിച്ച് ഖത്തര്‍ കള്‍ചറല്‍ ഫോറം കാസര്‍കോട് ജില്ലാ ഘടകം. സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന എന്‍ഡോസള്‍ഫാന്‍ രോഗികളുടെയും സംയുക്ത സമരസമിതിയുടെയും പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിച്ച ഐക്യദാര്‍ഢ്യ സദസ് 'ഇനിയും ബാക്കിയുണ്ടോ എന്‍ഡോസള്‍ഫാന്‍' എന്ന കവിത ചൊല്ലി സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഗോപിനാഥ് കൈന്താര്‍ ഉദ്ഘടനം ചെയ്തു.

എന്‍ഡോസള്‍ഫാന്‍ രോഗബാധിതയും സമരസമിതി നായികയുമായ മുനീസ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഖത്തര്‍ കള്‍ചറല്‍ ഫോറം പ്രവര്‍ത്തകരുമായി സമര ലക്ഷ്യത്തെകുറിച്ച് സംസാരിച്ചു. അധ്യാപകനും സമൂഹ്യപ്രവര്‍ത്തകനുമായ പുഷ്പരാജ് കാഞ്ഞങ്ങാട്, യൂത്ത്‌ഫോറം പ്രതിനിധി അന്‍വര്‍ സാദത്ത്, കള്‍ചറല്‍ ഫോറം ഭാരവാഹികളായ സാദിഖലി, നഫീസുള്ള, മുഹമ്മദ് കുഞ്ഞി ബിജോയ് മടിക്കൈ, സുനില്‍ കുമാര്‍ നീലേശ്വരം സംസാരിച്ചു. ഹാരിസ് ഇടവന ജീവനാശിനി ഡോക്യുമെന്‍ട്രിയും പ്രദര്‍ശിപ്പിച്ചു.

Keywords: Kasaragod-news-gulf-news-endosulfan

Tags

Post a Comment

0 Comments

Top Post Ad

Below Post Ad