Type Here to Get Search Results !

Bottom Ad

എന്‍ഡോസള്‍ഫാന്‍: മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ വി.എസും പങ്കെടുക്കും

evisionnews

തിരുവനന്തപുരം (www.evisionnews.in): സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന എന്‍ഡോസള്‍ഫാന്‍ സംയുക്ത സമരസമിതിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് ചര്‍ച്ച നടത്തും. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും ചര്‍ച്ചയില്‍ പങ്കെടുക്കും. വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രിയുടെ ചേമ്പറിലാണ് ചര്‍ച്ച. കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്നത്തേക്ക് മാറ്റിയത്.

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ശുപാര്‍ശപ്രകാരമുള്ള അടിയന്തിരസഹായം നല്‍കുക, പുനരധിവാസം ശാസ്ത്രീയമായി നടപ്പാക്കുക, ദുരിതബാധിതരെ മുഴുവന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങള്‍. രണ്ട് വര്‍ഷം മുന്‍പ് ക്ലിഫ്ഹൗസിന് മുന്നില്‍ സമരം നടത്തിയപ്പോള്‍ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള് നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് എന്‍ഡോസള്‍ഫാന്‍ സംയുക്തസമരസമിതി പട്ടിണി സമരവുമായി രംഗത്തെത്തിയത്. ദുരിതബാധിതരുടെ അഞ്ച് അമ്മമാര്‍ വീതമാണ് ഒരോ ദിവസവും പട്ടിണി കിടക്കുന്നത്.


Keywords: Kerala-news-vs-endosulfan-03
Tags

Post a Comment

0 Comments

Top Post Ad

Below Post Ad