Type Here to Get Search Results !

Bottom Ad

കാണാതായ വീട്ടമ്മയുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തി

ബന്തിയോട് (www.evisionnews.in): രണ്ടു ദിവസം മുമ്പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം വീടിന് സമീപത്തെ തറവാട്ടു കുളത്തില്‍ കണ്ടെത്തി. ഷിറിയ ക്ഷേത്രത്തിന് സമീപത്തെ ജയരാമ കാറന്തിന്റെ ഭാര്യ സുകന്യ (45)യാണ് മരിച്ചത്. 

തിങ്കളാഴ്ച മുതലാണ് സുകന്യയെ കാണാതായത്. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചുവരികയായിരുന്നു. അതിനിടെയാണ് തറവാടുവീട്ടിലെ കുളത്തില്‍ സുകന്യയുടെ മൃതദേഹം കാണപ്പെട്ടത്. ഗായത്രി, പൂര്‍ണിമ എന്നിവര്‍ മക്കളാണ്. കുമ്പള പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മംഗല്‍പാടി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം സംസ്‌കരിച്ചു.

Keywords: Kasaragod-news-bandiyod-found-in-pool

Post a Comment

0 Comments

Top Post Ad

Below Post Ad