Type Here to Get Search Results !

Bottom Ad

ഭാര്യ പിണങ്ങിപ്പോയി: യുവാവ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

evisionnews

ബദിയടുക്ക (www.evisionnews.in): ഭാര്യയുമായി പിണങ്ങി തനിച്ച് താമസിച്ചിരുന്ന യുവാവ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. കാട്ടുകുക്കെക്ക് സമീപം താമസക്കാരനായ പെര്‍ള നെല്‍ക്ക സ്വദേശി സതീശ(35)നാണ് മരിച്ചത്. മദ്യപനായ സതീശന്റെ ഉപദ്രവം കാരണം ഭാര്യ പ്രേമ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഇതോടെ സതീശന്‍ വീട്ടില്‍ തനിച്ചായി. 

കഴിഞ്ഞദിവസം വീട് തുറന്നു കാണാത്തതിനാല്‍ സംശയം തോന്നിയ അയല്‍വാസികള്‍ വീടും പരിസരം നിരീക്ഷിച്ചശേഷം ബദിയടുക്ക പോലീസിന്റെ സഹായത്തോടെ വീടിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്നപ്പോഴാണ് സതീശന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കമുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

ഐത്തപ്പ നായക് -രത്‌നാവതി ദമ്പതികളുടെ മകനാണ്. മക്കള്‍: ശ്രേയ, ശ്രവ്യ. സഹോദരങ്ങള്‍: ഉദയശങ്കര, നാരായണ, ലീലാവതി, രേവതി, നിര്‍മ്മല.

Keywords: Kasaragod-news-badiyakukka-man-found-deadbody-in-home

Post a Comment

0 Comments

Top Post Ad

Below Post Ad