Type Here to Get Search Results !

Bottom Ad

ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസ്: പ്രതി കോടതിയില്‍ കീഴടങ്ങി

കാസര്‍കോട് (www.evisionnews.in): ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി കോടതിയില്‍ കീഴടങ്ങി. മഞ്ചേശ്വരം ആനക്കല്‍ വിജയടുക്കയിലെ അബ്ദുല്‍ മജീദാ (37)ണ് ജില്ലാ സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്. റിമാന്റ് ചെയ്ത പ്രതിയെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കാസര്‍കോട് പോലീസ് കോടതിയില്‍ ഹരജി നല്‍കും.

ഒരാഴ്ച മുമ്പ് അര്‍ജാലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അര്‍ജാലിലെ ഏഴുവയസുകാരിയായ വിദ്യാര്‍ത്ഥിനിയെ വഴിയില്‍ വെച്ച് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. പിന്നീട് കുട്ടി വിവരം വീട്ടുകാരെ അറിയിക്കുകയും ചൈല്‍ഡ് ലൈന്‍ അധികൃതരുടെ സഹായത്തോടെ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. 




Post a Comment

0 Comments

Top Post Ad

Below Post Ad