Type Here to Get Search Results !

Bottom Ad

ഖാസി കേസ് പുനരന്വേഷണത്തിന് കോടതി ഉത്തരവ്


കൊച്ചി (www.evisionnews.in): കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച കാസര്‍കോട് ചെമ്പരിക്ക ഖാസിയായിരുന്ന സിഎം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം സംബന്ധിച്ച് പുനരന്വേഷണം നടത്താന്‍ സിബിഐയോട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ആവശ്യപ്പെട്ടു. കേസില്‍ ഖാസിയുടെ മകന്‍ സിഎ മുഹമ്മദ് ഷാഫി നല്‍കിയ ഹര്‍ജിയിലാണ് പുനരന്വേഷണ ഉത്തരവിന് കോടതി വെള്ളിയാഴ്ച ഉത്തരവിട്ടത്. 

ഹൈക്കോടതിയിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ ഷൈജന്‍ സി ജോര്‍ജ്ജാണ് ഷാഫിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. ഖാസിയുടെ മരണം ആത്മഹത്യയാണെന്ന സിബിഐയുടെ (www.evisionnews.in)നിഗമനങ്ങള്‍ അപക്വവും അപര്യാപ്തവുമാണെന്ന് സിജെഎം കോടതി കണ്ടെത്തി. ഇതു സംബന്ധിച്ച് സിബിഐ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് കോടതി തള്ളിക്കൊണ്ടാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടതെന്ന്  അഡ്വ ഷൈജന് ജോര്ജ് ഇവിഷന് ന്യൂസിനോട് പറഞ്ഞു.

ഖാസികേസ്‌ അന്വേഷിച്ച സി.ബി.ഐയുടെ പല നിലപാടുകളും അംഗീകരിക്കാന്‍ കഴിയില്ലെന്നും അശാസ്‌ത്രീയമായ വാദമാണ്‌ സി.ബി.ഐ നടത്തുന്നതെന്നും മുഹമ്മദ്‌ ഷാഫി നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഖാസിയുടെ കഴുത്തില്‍ കാണപ്പെട്ട മുറിവിനെക്കുറിച്ചും മൃതദേഹം കാണപ്പെട്ടതിന്റെ തലേന്നാള്‍ രാത്രി വീടിനു സമീപം എത്തിയ കാറിനെക്കുറിച്ചും വിശദമായി അന്വേഷിച്ചിട്ടില്ലെന്നും മകന്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം സംശയങ്ങളെല്ലാം നിരാകരിച്ചുകൊണ്ടുള്ള വാദമാണ്‌ സിബി.ഐ അഭിഭാഷകര്‍ കോടതിയില്‍ വിശദീകരിച്ചത്‌. (www.evisionnews.in)തുടര്‍ന്നാണ്‌ ഹര്‍ജിയിന്മേല്‍ വിധി പറയാന്‍ തീരുമാനിച്ചത്‌. 2010 ഫെബ്രുവരി 15ന്‌ ആണ്‌ ഖാസിയെ ചെമ്പരിക്ക കടുക്കക്കല്ലിനു സമീപത്ത്‌ കടലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്‌. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചകേസ്‌ ബഹുജന പ്രക്ഷോഭത്തെത്തുടര്‍ന്നാണ്‌ സി.ബി.ഐയ്‌ക്കു കൈമാറിയത്‌.

Keywords: kerala-news-kochi-cbi-qasi-qazi-today

Post a Comment

0 Comments

Top Post Ad

Below Post Ad