Type Here to Get Search Results !

Bottom Ad

നസ്രിയ സിനിമയിലേക്ക് മടങ്ങുന്നു: ഒരുമിച്ചുള്ള ചിത്രവും പ്രതീക്ഷിക്കാമെന്ന് ഫഹദ്

evisionnews
കൊച്ചി (www.evisionnews.in): വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന നടി നസ്രിയ സിനിമയിലേക്ക് മടങ്ങുന്നുവെന്ന വാര്‍ത്ത സ്ഥിരീകരിച്ച് ഭര്‍ത്താവും നടനുമായ ഫഹദ് ഫാസില്‍. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ചിത്രവും അധികം വൈകാതെ തന്നെ ഉണ്ടാകുമെന്ന പ്രതീക്ഷയും ഫഹദ് പങ്കുവെച്ചു. 

നസ്രിയയുടെ പുതിയ ചിത്രം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ അണിയറയില്‍ നടക്കുകയാണ്. എന്നാല്‍ തിരിച്ചുവരവ് ഏത് ചിത്രത്തിലൂടെ ആയിരിക്കുമെന്നതിനെ കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും ഫഹദ് പറഞ്ഞു. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന നസ്രിയ തിരിച്ചുവരുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവ് തന്നെ സ്ഥിരീകണവുമായി വന്നതോടെ സിനിമാലോകം വലിയ പ്രതീക്ഷയിലാണ്.

വിവാഹശേഷം തന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചുവെന്നും നസ്രിയ തന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയെന്നും ഫഹദ് പറഞ്ഞു. സിനിമകള്‍ ചെയ്യുന്നത് അവാര്‍ഡുകള്‍ നേടാന്‍ വേണ്ടിയല്ലെന്നും സിനിമ തന്റെ എക്കാലത്തേയും പാഷനാണെന്നും ഫഹദ് വ്യക്തമാക്കി.

Post a Comment

0 Comments

Top Post Ad

Below Post Ad