Type Here to Get Search Results !

Bottom Ad

ബജറ്റ് അവതരണം തുടങ്ങി; ചോര്‍ന്നെന്നാരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

തിരുവനന്തപുരം (www.evisionnews.in): പ്രതിപക്ഷ ബഹളത്തിനിടെ നിയമസഭയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബജറ്റ് അവതരണം തുടങ്ങി. ധനമന്ത്രി പദത്തില്‍ നിന്ന് രാജിവെച്ച കെ.എം മാണിക്ക് പകരമായാണ് താന്‍ ബജറ്റ് അവതരിപ്പിക്കുന്നതെന്നും മാണിയുടെ വികസന സമീപനം കേരളത്തിന് നേട്ടമുണ്ടാക്കിയെന്നും മുഖ്യമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു. 

റവന്യൂ ചെലവ് 99,990 കോടി രൂപയും മൂലധന ചെലവ് 9,572 കോടിയും റവന്യൂ വരുമാനം 84,092 കോടി രൂപയും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. പദ്ധതി ചെലവ് 23583 കോടി രൂപയും റവന്യൂ കമ്മി 9,897 കോടി രൂപയും ധനക്കമ്മി 19,971 കോടിയായെന്നും ബജറ്റില്‍ പറഞ്ഞു.

വെല്ലുവിളികള്‍ക്കിടയിലും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചു. ബജറ്റ് പ്രസംഗത്തിലെ വിശദാംശങ്ങള്‍ പ്രതിപക്ഷം പരസ്യപ്പെടുത്തി. പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചു. ബജറ്റ് ചോര്‍ത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷം ബജറ്റ് അവതരണം ബഹിഷ്‌കരിച്ച് നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.


Keywords: Kerala-budget-2016
Tags

Post a Comment

0 Comments

Top Post Ad

Below Post Ad