Type Here to Get Search Results !

Bottom Ad

കാസര്‍കോട് പാക്കേജിന് 87കോടി: സോളാര്‍ പദ്ധതിയും കാസര്‍കോടിന്


തിരുവനന്തപുരം (www.evisionnews.in): കാസര്‍കോട് പാക്കേജിന് 87കോടി രൂപ നീക്കി വെച്ച സംസ്ഥാന ബജറ്റ് സംസ്ഥാനത്തെ ഏറ്റവും ബൃഹത്തായ സോളാര്‍ പദ്ധതിയും കാസര്‍കോട്ട് തന്നെ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സോളാര്‍ പദ്ധതിയുടെ പ്രാരംഭ നടപടികള്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞു. കെഎസ്ഇബിയുമായി ചേര്‍ന്നുള്ള സര്‍ക്കാറിന്റെ സംയുക്ത പദ്ധതിയാണിത്. ഇതിനുള്ള ഭൂമി കെഎസ്ഇബിക്ക് കൈമാറിക്കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

ഗ്രാമീണ വികസനത്തിന് ബജറ്റില്‍ സര്‍ക്കാര്‍ 4057.4 കോടി വകയിരുത്തി. പാവപ്പെട്ട എല്ലാവര്‍ക്കും വീട്, സ്ത്രീശാക്തീകരണ ലക്ഷ്യത്തോടെ കുടുംബശ്രീക്ക് 130 കോടിയും പ്രഖ്യാപിച്ചു. കാര്‍ഷിക മേഖലയ്ക്കും ബജറ്റില്‍ ഏറെ നീക്കിവെച്ചിട്ടുണ്ട്. റബറിന്റെ വിലസ്ഥിരതാ ഫണ്ടിനായി 500 കോടി രൂപയാണ് വകയിരുത്തിയിരുത്തി. എല്ലാ വീടുകളിലും അടുക്കളത്തോട്ടമുണ്ടാക്കാന്‍ സഹായം നല്‍കും. ഒരു വീട്ടില്‍ ഒരു അക്വേറിയം പദ്ധതിക്കായി അഞ്ചു കോടി നീക്കിവെയ്ക്കും. മത്സ്യതൊഴിലാളികളുടെ സാമൂഹ്യസുരക്ഷാ പദ്ധതിക്കായി 39.59 കോടിയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കൊച്ചി മെട്രോയ്ക്കും വിഴിഞ്ഞം തുറുമുഖ പദ്ധതിക്കുമായി 2506 കോടി രൂപ മാറ്റി വയ്ക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയി മാസ്റ്റര്‍ പ്ലാനിന് 40 കോടി രൂപയും മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുന്നതിന് 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

ബജറ്റില്‍ പറയുന്നത്: 

*കൊച്ചി മെട്രോയ്ക്കും വിഴിഞ്ഞത്തിനുമായി 2506 കോടി രൂപ

*മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന് 100 കോടി

*തൊഴിലുറപ്പ് പദ്ധതിക്ക് 50 ലക്ഷം

*മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന് 100 കോടി

*വയനാട് പാക്കേജിന് 47 കോടി

*കിലോയ്ക്ക് 25 രൂപ നിരക്കില്‍ പച്ചത്തേങ്ങ സംഭരിക്കാന്‍ 26 കോടി

*മത്സ്യമേഖലയ്ക്ക് 169 കോടി

*കാര്‍ഷിക മേഖലയ്ക്ക് 764കോടി രൂപ

*റബ്ബര്‍ കിലോയ്ക്ക് 150 രൂപയ്ക്ക് സംഭരിക്കും

*സുസ്ഥിര നെല്‍കൃഷി വികസനത്തിന് 35 കോടി

*റവന്യൂ ചെലവ് 99,990കോടി

*പ്രതീക്ഷിക്കുന്ന റവന്യൂ വരുമാനം 84,092 കോടി

*റവന്യൂകമ്മി 9897 കോടി

*പദ്ധതിച്ചെലവ് 23,583 കോടി

*മൂലധനച്ചെലവ് 9572 കോടി രൂപ

*നീതി ആയോഗിന് ദിശാബോധം നഷ്ടപ്പെട്ടു

*നാളികേര വികസനത്തിന് 45 കോടി

*24,000 കോടിയുടെ വാര്‍ഷിക പദ്ധതി നടപ്പാക്കും

Tags

Post a Comment

0 Comments

Top Post Ad

Below Post Ad