Type Here to Get Search Results !

Bottom Ad

മോദി ചമ്മി: ജന്മദിനം മെയ് 19ന്: ആശംസനേര്‍ന്നത് ഇന്നലെ, പരിഹസിച്ച് സോഷ്യല്‍ മീഡിയ


ന്യൂഡല്‍ഹി (www.evisionnews.in): അഫ്ഗാന്‍ പ്രസിഡണ്ട് അഷ്‌റഫ് ഗനി അഹമ്മദ് സായിക്ക് മാസങ്ങള്‍ക്ക് മുമ്പ് ജന്മദിനാശംസ നേര്‍ന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പരിഹാസം. മെയ് 19ന് ജന്മദിനം ആഘോഷിക്കുന്ന ഗനിക്ക് ഫെബ്രുവരി 12നാണ് നരേന്ദ്ര മോദി ട്വിറ്ററിലൂടെ ആശംസ നേര്‍ന്നത്.

ജന്മദിനത്തില്‍ താങ്കളുടെ ആയുരാരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്നാണ് മോദി ട്വീറ്റ് ചെയ്തത്. മോദിയുടെ ട്വീറ്റിന് പിന്നാലെ ജന്മദിനാശംസ നേര്‍ന്നതിന് നന്ദി രേഖപ്പെടുത്തി അഷ്‌റഫ് ഗനി മറുപടി ട്വീറ്റ് ചെയ്തു. കൂടാതെ തന്റെ ജന്മദിനം മേയ് 19നാണെന്നും മോദിയെ ഓര്‍മ്മപ്പെടുത്തി. പ്രധാനമന്ത്രിക്ക് പറ്റിയ അബദ്ധം പുറം ലോകമറിഞ്ഞതോടെ സംഭവം സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോളുകളായി മാറി.


Keywords: Newdelhi-news-social-media-birthday

Post a Comment

0 Comments

Top Post Ad

Below Post Ad