Type Here to Get Search Results !

Bottom Ad

പ്രസ് സ്റ്റിക്കര്‍ പതിച്ച് മദ്യലഹരിയില്‍ ബൈക്കോടിച്ചയാള്‍ പിടിയില്‍

evisionnews

കാസര്‍കോട് (www.evisionnews.in): പ്രസ് സ്റ്റിക്കര്‍ പതിച്ച് മദ്യപിച്ച് ബൈക്കോടിച്ച യുവാവ് ടൗണ്‍ പൊലീസ് പിടിയിലായി. കൂഡ്‌ലു ജെ.പി. നഗറിലെ അബ്ദുല്‍ സലാമിനെയാണ് വ്യാഴാഴ്ച വൈകിട്ട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് വെച്ച് എസ്.ഐ രഞ്ജിത്ത് രവീന്ദ്രന്‍ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ കാസര്‍കോട്ടെ സായാഹ്ന പത്രലേഖകനാണെന്നാണ് പോലീസിനോട് പറഞ്ഞത്. പത്ര ഓഫീസില്‍ ബന്ധപ്പെട്ടപ്പോള്‍ അങ്ങനെയൊരു ലേഖകന്‍ തങ്ങള്‍ക്കില്ലെന്ന് വ്യക്തമായി. 

വ്യാജ പ്രസ് സ്റ്റിക്കര്‍ പതിച്ച് ചില വാഹനങ്ങള്‍ കാസര്‍കോട് നഗരത്തില്‍ ഓടുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തോംസണ്‍ ജോസ് എസ്.പി.യായിരിക്കെ പ്രസ്‌ക്ലബ്ബുമായി ബന്ധപ്പെട്ട് പത്രപ്രവര്‍ത്തകര്‍ക്ക് ഒരേ രീതിയിലുള്ള സ്റ്റിക്കര്‍ അനുവദിച്ചിരുന്നു. 

എന്നാല്‍ നിലവില്‍ പലരും വ്യാജ സ്റ്റിക്കര്‍ പതിച്ച് പൂഴിവണ്ടികള്‍ക്കും കോഴിവണ്ടികള്‍ക്കും അകമ്പടി പോകുന്നുണ്ടെന്നാണ് വിവരം. രാത്രിവൈകിയ വേളയിലും ചില ബൈക്കുകള്‍ പ്രസ് സ്റ്റിക്കര്‍ പതിച്ച് ജനറല്‍ ആശുപത്രി പരിസരത്തും എംജി റോഡിലും കറങ്ങി നടക്കുന്നതും പോലീസിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.


Keywords: Kasaragod-news-bike-fake-press-sticker

Post a Comment

0 Comments

Top Post Ad

Below Post Ad