Type Here to Get Search Results !

Bottom Ad

ഞെട്ടരുത്: ഭഗവാന്‍ ശ്രീരാമനെതിരെ ബീഹാര്‍ കോടതിയില്‍ കേസ്


പട്‌ന (www.evisionnews.in): ഒടുവില്‍ സാക്ഷാല്‍ ഭഗവാന്‍ ശ്രീരാമനെതിരെയും കോടതിയില്‍ കേസെത്തി. രാഷ്ട്രീയ വിവാദങ്ങളാല്‍ കലുഷിതമാകുന്ന ബീഹാറില്‍ നിന്നാണ് ഈ വിവരവും പുറത്തുവരുന്നത്. ഹിന്ദുപുരാണങ്ങളില്‍ മര്യാദാ രാമനായും രാമായണത്തിലെ നായകനുമായ ശ്രീരാമന്‍ ഭാര്യ സീതയെ പീഡിപ്പിച്ചുവെന്നും ഇതിനെതിരെ ഭര്‍തൃപീഡനത്തിന് കേസെടുക്കണമെന്നുമാണ് കോടതിയിലെത്തിയ പരാതി. അഭിഭാഷകനായ താക്കൂര്‍ ചന്ദന്‍ കുമാര്‍ സിംങാണ് പരാതിക്കാരന്‍. 

ദേവതയും ഭാര്യയുമായ സീതയെ ഒരു ന്യായീകരണവുമില്ലാതെ ശ്രീരാമന്‍ കൈവിട്ടുവെന്നും പരാതിയില്‍ പറയുന്നുണ്ട്. സീതയെ കാട്ടിലേക്ക് തള്ളിവിട്ടതും ന്യായീകരിക്കാനാവില്ലെന്ന് പരാതിക്കാരന്‍ വാദിക്കുന്നു. ജീവിതാവസാനം വരെ ഭാര്യയെ സംരക്ഷിച്ചു കൊള്ളാമെന്ന് അഗ്നിസാക്ഷിയായി പ്രതിജ്ഞയെടുത്താണ് ശ്രീരാമന്‍ സീതയെ വിവാഹം കഴിച്ചതെന്നും രാമന്റെ നടപടി ഇതിന്റെ ലംഘനമാണെന്നും ചന്ദന്‍ കുമാര്‍ പരാതിയില്‍ പറയുന്നു. 

വന്യമൃഗങ്ങളുള്ള കൊടുങ്കാട്ടില്‍ സീതാ ദേവിയെ തള്ളിവിട്ട രാമന്റെ നടപടി മനുഷ്യത്വ രഹിതമാണെന്നും പരാതിയിലുണ്ട്. ബീഹാറിലെ ഒരു സി.ജെ.എം കോടതിയാണ് രാമനെതിരെയുള്ള പരാതി സ്വീകരിച്ചത്. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad