Type Here to Get Search Results !

Bottom Ad

ബിജെപിയുമായി നീക്കുപോക്കുമാത്രം; പുതിയ തന്ത്രവുമായി വെള്ളാപ്പള്ളി

ആലപ്പുഴ (www.evisionnews.in): നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ചേര്‍ന്ന് മുന്നണിയായി മത്സരിക്കില്ലെന്ന് വെള്ളാപ്പള്ളി നടേശന്റെ പാര്‍ട്ടിയായ ബിഡിജെഎസ്. നീക്കുപോക്കുണ്ടാക്കി മികച്ച പ്രകടനം കാഴ്ചവെക്കാനാകുന്ന ഇരുപതില്‍ കുറയാത്ത സീറ്റുകളില്‍ മല്‍സരിക്കാനുള്ള തന്ത്രമാണ് പാര്‍ട്ടി ആവിഷ്‌കരിക്കുന്നത്. അതേസമയം, താനോ തുഷാര്‍ വെള്ളാപ്പള്ളിയോ മല്‍സരിക്കില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ വെളിപ്പെടുത്തി.

ബിഡിജെഎസ് തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനകം സജീവമാക്കിക്കഴിഞ്ഞു. മുഴുവന്‍ മണ്ഡലങ്ങളിലും അംഗത്വ പ്രവര്‍ത്തനം സജീവമാക്കുകയാണിപ്പോള്‍. പക്ഷേ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ചേര്‍ന്ന് മുന്നണിയായി മത്സരിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഘടകകക്ഷിയാവണമെങ്കില്‍ ചില ഉപാധികള്‍ വേണമെന്ന് വെള്ളാപ്പള്ളി നടേശന്‍ തന്നെ സമ്മതിക്കുന്നുണ്ട്.

ഏതായാലും ഇരുപത് സീറ്റിലെങ്കിലും മല്‍സരിക്കുമെന്ന കാര്യം ഏതാണ്ട് ഉറപ്പായി. ബിഡിജെഎസിനെ മുന്നണിയുടെ ഭാഗമാക്കാന്‍ തന്നെയാണ് ആര്‍എസ്എസിന്റെയും ബിജെപി നേതൃത്വത്തിന്റെയും ശ്രമം. അതിനായുള്ള ചര്‍ച്ചകളും വിലപേശലകളും വരും ദിവസങ്ങളില്‍ ഉണ്ടാവുകയും ചെയ്യും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad