Type Here to Get Search Results !

Bottom Ad

യുവാവിനെ തടഞ്ഞുവെച്ച് അക്രമിച്ച കേസില്‍ രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

വിദ്യാനഗര്‍ (www.evisionnews.in): യുവാവിനെ കാര്‍ തടഞ്ഞുവെച്ച് തലക്കടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ വിദ്യാനഗര്‍ പോലീസ് അറസ്റ്റുചെയ്തു. 16ഉം 17ഉം വയസുള്ള രണ്ട് പേരാണ് അറസ്റ്റിലായത്. നായന്മാര്‍മൂല പടിഞ്ഞാര്‍മൂല സ്വദേശിയുമായ സവാദി (23)നെയാണ് അക്രമിച്ചത്. പ്രതികള്‍ സഞ്ചരിച്ച യുണികോണ്‍ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ രണ്ട് പേരെയും ജുവൈനല്‍ കോടതിയില്‍ ഹാജരാക്കി. 

ഞായറാഴ്ച രാത്രി 12മണിയോടെയാണ് സംഭവം. നായന്മാര്‍മൂലയിലെ ഒരു ക്ലബ്ബിലെ യോഗം കഴിഞ്ഞ് സുഹൃത്തിനെ വീട്ടില്‍ കൊണ്ടുവിട്ട് സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു സവാദ്. ഇതിനിടെ വീടിനടുത്ത് പതിയിരുന്ന പ്രതികള്‍ കാര്‍ നിര്‍ത്തി അക്രമിക്കുകയായിരുന്നു. തലക്കും പുറത്തും പരിക്കേറ്റ സവാദിന്റെ നിലവിളി കേട്ട് ആള്‍ക്കാര്‍ ഓടിയെത്തുമ്പോഴേക്കും രണ്ടു പേരും രക്ഷപ്പെട്ടു. പ്രതികള്‍ ആരാണെന്ന് ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് രണ്ടു പേരും പിടിയിലായത്. ഇവര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസെടുത്തിട്ടുണ്ട്.




Post a Comment

0 Comments

Top Post Ad

Below Post Ad