കാസര്‍കോട് (www.evisionnews.in): 17കാരനെ മൂന്നംഗസംഘം വിളിച്ചിറക്കിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി. ഹൊസങ്കടി മര്ത്തണയിലെ ആബിദി (17)നാണ് മര്‍ദ്ദനമേറ്റത്. ബുധനാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. പിതാവിന്റെ കടയില്‍ നില്‍ക്കുകയായിരുന്ന ആബിദിനെ മൂന്നംഗസംഘം വിളിച്ചിറക്കിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kasaragod-news-hospital-attack
Post a Comment
0 Comments