Type Here to Get Search Results !

Bottom Ad

മിസ്‌കോള്‍ പ്രണയം: ഉളിയത്തടുക്കയിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

കാസര്‍കോട് (www.evisionnews.in): 17കാരിയെ പ്രലോഭിപ്പിച്ച് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പേരാമ്പ്ര സ്വദേശിയായ യുവാവ് അറസ്റ്റിലായി. പേരാമ്പ്ര കായണ്ണയിലെ കെ.പി ബിജു (36)വാണ് അറസ്റ്റിലായത്. മിസ്‌കോള്‍ വഴി പരിചയപ്പെട്ട ഉളിയത്തടുക്ക സ്വദേശിനിയായ 17കാരിയെ വിവിധ ഇടങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിച്ചുവെന്നാണ് പരാതി. 

രണ്ടു ദിവസം മുമ്പ് പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബിജു അറസ്റ്റിലായത്. കാണാതായ പെണ്‍കുട്ടിയെയും യുവാവിനെയും സുള്ള്യയില്‍ നിന്നാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് കാസര്‍കോട്ടെത്തിച്ച് ചോദ്യം ചെയ്തതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. 17കാരിയെ ബംഗളൂരുവിലും പേരാമ്പ്രയിലും സുള്ള്യയിലും കൊണ്ടുപോയി പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു. ബംഗളൂരുവിലെ ഹോട്ടലില്‍ ജീവനക്കാരനാണ് ബിജു.


Keywords: Kasaragod-news-uliyathadukka-arrest-police-women

Post a Comment

0 Comments

Top Post Ad

Below Post Ad