Type Here to Get Search Results !

Bottom Ad

ചന്ദനക്കടത്ത്: മൂന്നംഗ സംഘം അറസ്റ്റില്‍

കണ്ണൂര്‍ (www.evisionnews.in): ചന്ദനം മുറിച്ചു കടത്തുന്നതിനിടെ സ്വകാര്യ ബസ് ജീവനക്കാരനുള്‍പ്പെടെ മൂന്നംഗ സംഘം പോലീസ് പിടിയില്‍. സ്വകാര്യ ബസ് ജീവനക്കാരനായ പുളിങ്ങോത്തെ സിബി (29), മീന്തുള്ളിയിലെ സജി (36), കൊരങ്ങാട് സ്വദേശി പ്രദീപന്‍ (37) എന്നിവരാണ് പിടിയിലായത്. 

കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെ പെരിങ്ങോം സി.ആര്‍.പി.എഫ് ക്യാമ്പിന് സമീപത്തെ റവന്യൂ ഭൂമിയില്‍ നിന്ന് ചന്ദനമരം മുറിക്കുന്നതറിഞ്ഞ് നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൂന്നംഗ സംഘം പിടിയിലായത്. ഇവര്‍ മുറിച്ചെടുത്ത് ചാക്കില്‍ കെട്ടി കാട്ടിലൊളിപ്പിച്ചിരുന്ന പതിനഞ്ച് കിലോയോളം വരുന്ന ചന്ദന മുട്ടികളും പിടിച്ചെടുത്തു. പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.


Keywords: kannur-news-arrest 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad