Type Here to Get Search Results !

Bottom Ad

പോത്ത് കടത്തിനിടയില്‍ വധശ്രമം: ഒരാള്‍ കൂടി പിടിയില്‍

കാസര്‍കോട് (www.evisionnews.in): പോത്തിനെ കൊണ്ടുപോകുന്നതിനിടെ ടെമ്പോ തടഞ്ഞുനിര്‍ത്തി യുവാവിനെ അക്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പെരിയടുക്കയിലെ രാജു (28)വിനെയാണ് കാസര്‍കോട് സി.ഐ പി.കെ സുധാകരന്‍ അറസ്റ്റ് ചെയ്തത്. വധക്കേസ് ഉള്‍പ്പെടെ ഏഴോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ രാജുവെന്ന് പൊലീസ് പറഞ്ഞു. 

ഷിരിബാഗിലുവിലെ മുഹമ്മദ് അഷറഫി(29)ന് നേരെ കത്തിവീശുകയും വടികൊണ്ട് അടിച്ചുപരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ മൂന്നാംപ്രതിയാണ് രാജു. ഈ കേസില്‍ ഷിരിബാഗിലു ഭഗവതി നഗറിലെ ഉദയകുമാര്‍ (30), കേളുകുന്ന് ഗുഡ്ഡെ ടെമ്പിള്‍ റോഡിലെ സന്തോഷ് എന്ന ബജെ സന്തോഷ് (28) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പെരിയടുക്കയിലെ റഫീഖിനെ കൊലപ്പെടുത്തിയ കേസിലും രാജു പ്രതിയാണ്.


Keywords: Kasaragod-news-attack-poth-kadath-road-police




Post a Comment

0 Comments

Top Post Ad

Below Post Ad