Type Here to Get Search Results !

Bottom Ad

ചൂരിയില്‍ ബൈക്കിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു

evisionnews

കാസര്‍കോട് (www.evisionnews.in): ചൂരിയില്‍ ബൈക്കിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു. ചൂരി കോട്ടക്കണ്ണി റോഡിലെ ടൈലര്‍ രമേശന്റെ മകന്‍ ശുചീന്ദ്ര (35)നാണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടര മണിയോടെയാണ് അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ മംഗളൂരു ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അവിവാഹിതനാണ് മരിച്ച ശുചീന്ദ്രന്‍.

ചൂരിയിലെ ജയ്ഹിന്ദ് ക്ലബ്ബിന്റെ ട്രഷററാണ് ശുചീന്ദ്രന്‍. ഏഴിന് നടക്കുന്ന ക്ലബ്ബ് ആഘോഷ പരിപാടിക്കായി ഇന്നലെ വൈകിട്ട് മുതല്‍ പ്രചരണ പരിപാടികളില്‍ ശുചീന്ദ്രന്‍ പങ്കെടുത്തിരുന്നു. രാത്രി ക്ലബ്ബ് അടച്ച് വീട്ടിലേക്ക് പോകുമ്പോള്‍ കാസര്‍കോട് ഭാഗത്തേക്ക് വന്ന ബൈക്ക് ശുചീന്ദ്രനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. കസ്തൂരിയാണ് മാതാവ്. സഹോദരങ്ങള്‍: രാജ്‌മോഹന്‍, സുനില്‍, പ്രകാശ്.


Keywords: Kasaragod-news-bike-accident-

Post a Comment

0 Comments

Top Post Ad

Below Post Ad