Type Here to Get Search Results !

Bottom Ad

ചീമേനിയില്‍ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു: സുഹൃത്തിന് ഗുരുതരം


ചന്തേര (www.evisionnews.in): ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന സൂഹൃത്തിന് ഗുരതരമായി പരിക്കേറ്റു. കയ്യൂര്‍ കോളിയാട്ടെ രാഘവന്റെ മകന്‍ രതീഷാ (29)ണ് മരിച്ചത്. സുഹൃത്ത് ജിതിനെ പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 8.30 മണിയോടെ കയ്യൂര്‍ ചീമേനി പഞ്ചായത്ത് ഓഫീസിന് സമീപത്താണ് അപകടം.

കോട്ടപ്പള്ളിയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ ഗാനമേളയ്ക്ക് പോവുകയായിരുന്നു രതീഷും ജിതനും. ബൈക്കില്‍ ഞ്ചരിക്കുകയായിരുന്ന ഇവരുടെ മുമ്പിലേക്ക് നായ ചാടുകയും ഇതോടെ നിയന്ത്രണംവിട്ട ബൈക്ക് മറിയുകയുമായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ രതീഷിനെയും ജിതിനെയും ഉടന്‍ തന്നെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നിലവഷളയാതിനാല്‍ രതീഷ് മരിക്കുകയായിരുന്നു. 

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍പ്പെട്ട രതീഷ് ചീമേനി ടൗണില്‍ മൊബൈല്‍കട നടത്തിവരികയായിരുന്നു.

Keywords: Kasaragod-news-chemeni-baike-man-accident-hospital-

Post a Comment

0 Comments

Top Post Ad

Below Post Ad