ന്യൂഡല്‍ഹി (www.evisionnews.in): ഫ്രീഡം 251 സ്മാര്‍ട്ട് ഫോണിന് ഇതിനകം ബുക്ക് ചെയ്തത് 25 ലക്ഷം പേര്‍. കൊറിയര്‍ ചാര്‍ജ് 40 രൂപ ഉള്‍പ്പെടെ ആകെ 291 രൂപ മാത്രം വിലയുള്ള ഫോണിനു 25 ലക്ഷം പേര്‍ നല്‍കിയത് 73 കോടി രൂപ.
എന്നാല്‍ ഫോണിന്റെ നിര്‍മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. ബിസിനസ് പ്ലാന്‍ രണ്ടുദിവസത്തിനകം വ്യക്തമാക്കുമെന്ന് റിങ്ങിങ് ബെല്‍സ് കമ്പനി ഡയറ്കടര്‍ മോഹിത് ഗോയല്‍ അറിയിച്ചു. ഫോണിന്റെ നിര്‍മാണത്തിനായി നോയിഡയിലും ഉത്തരാഖണ്ഡിലും രണ്ട് ഫാക്ടറികള്‍ സ്ഥാപിക്കും. ബുക്കിങ്ങിനായി ലഭിച്ച പണം ഫോണ്‍ നല്‍കിയശേഷമേ തന്റെ അക്കൗണ്ടിലേക്കു മാറ്റൂ. കൂടതല്‍ ബുക്കിങ് സ്വീകരിക്കില്ല. കമ്പനി വ്യക്തമാക്കി. ഫ്രീഡം 251ന് രാജ്യത്തുള്ള വന്‍ ഡിമാന്റ് ചൂണ്ടിക്കാട്ടിയാണ് തീരുമാനമെന്നും ഗോയല്‍ വ്യക്തമാക്കി.
ഇതിനിടെ ആദായ നികുതി വകുപ്പും പോലീസ് അധികൃതരും നോയ്ഡയിലുള്ള റിംഗ്‌സ് ബെല്‍സിന്റെ ഓഫീസില്‍ പരിശോധന നടത്തിയതായി റിപ്പോര്‍ട്ട് വന്നു. തട്ടിപ്പില്ലെന്ന് ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. ആവശ്യമെങ്കില്‍ മോഹിത് ഗോയലിന്റെ പാസ്‌പോര്‍ട്ട് കമ്പനിയുടെ രേഖകളും ഫോണ്‍ വിതരണം ചെയ്യുന്നതുവരെ പിടിച്ചുവെയ്ക്കുമെന്നും ഗുവാംബുദ്ധ് നഗര്‍ ഡി.എസ്.പി അനൂപ് സിംഗ് പറഞ്ഞു.
Keywords: News-smartphone-freedom
Post a Comment
0 Comments