കൊല്ലം (www.evisionnews.in): മുന്നണിക്കിടയിലെ ഗ്രൂപ്പുകളിക്കെതിരെ മുന്നറിയിപ്പുമായി ആര്‍എസ്പി രംഗത്ത്. കോണ്‍ഗ്രസിന്റെ അമിത ആത്മവിശ്വാസവും ഗ്രൂപ്പുകളിയും അവസാനിപ്പിച്ചില്ലെങ്കില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ അതേ ഗതിയായിരിക്കും യുഡിഎഫിനുണ്ടാവുകയെന്ന് എന്‍.കെ പ്രേമചന്ദ്രന് എം.പി പറഞ്ഞു. ഇക്കാര്യത്തില്‍ ആന്റണിയുടെ അഭിപ്രായം കോണ്‍ഗ്രസ് മാനിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പം നിന്ന ആര്‍എസ്പിക്കു വലിയ തിരിച്ചടിതന്നെ ഉണ്ടായി. കഴിഞ്ഞ പരാജയങ്ങളെ പോസറ്റീവായി ഉള്‍ക്കൊണ്ട് ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടു പോകണമെന്നാണ് ആര്‍എസ്പിയുടെ അഭിപ്രായം. ഇത് യുഡിഎഫിലെ അനൈക്യം പരിഹരിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Keywords: Kerala-news-rsp-news-udf-nk premachandran
Post a Comment
0 Comments