Type Here to Get Search Results !

Bottom Ad

നെല്ലിക്കുന്നിലെ കെ .എക്സ്. മുഹമ്മദലി അന്തരിച്ചു

evisionnews

നെല്ലിക്കുന്ന്:(www.evisionnews.in) മുസ്ലീം ലീഗിന്‍റെ സജീവ പ്രവര്‍ത്തകന്‍ നെല്ലിക്കുന്നിലെ കെ എക്സ് മുഹമ്മദലി (63) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അഞ്ചുദിവസം മുന്‍പ് മംഗലാപുരം ഫാതര്‍ മുള്ലെഴ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ബുധനാഴ്ച വൈകീട്ടോടെയാണ് മരണം. കാസര്‍ഗോട്ടെയും നെല്ലിക്കുന്നിലെയും സാംസ്കാരിക സാമൂഹ്യ മണ്ഡലങ്ങളില്‍ നിറ സാനിധ്യമായിരുന്നു. . നേരത്തെ വ്യാപാരിയായിരുന്നു. നെല്ലിക്കുന്ന് മുപ്പത്തിനാലാം വാര്‍ഡ്‌ മുസ്ലീം ലീഗ് പ്രസിഡണ്ട്‌, അന്‍വാറുല്‍ ഉലൂം എ യു പി സ്കൂള്‍ മാനേജ്മെന്റ്കമ്മിറ്റി ഭാരവാഹി, സ്കൂള്‍ പി ടി എ കമ്മിറ്റി ഭാരവാഹി, നെല്ലിക്കുന്ന് ജങ്ഷന്‍ നൂര്‍മസ്ജിദ് ജോ.സെക്രടറി, തളങ്കര ഗവ.മുസ്ലീം ഹൈസ്കൂള്‍ ഒ എസ് എ കമ്മിറ്റി ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.പരേതനായ അബൂബ്ക്കറിന്‍റെയും ആസ്യാബിയുടെയും മകനാണ്. ഭാര്യ;സല്‍മ. മക്കള്‍: സഫീര്‍, ഫൈസല്‍. സഫീന. മരുമകന്‍: സാദിക്ക് എരിയാല്‍ (ബഹറിന്‍) , സഹോദരങ്ങള്‍: അബ്ദുല്‍ ഹമീദ്, അബ്ബാസ്‌, ബഷീര്‍, സുഹറ, മൈമൂന, ജമീല. ഖബറടക്കം  വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ നെല്ലിക്കുന്ന് മുഹയുദ്ധീന്‍ ജുമാ മസ്ജിദ് അങ്കണത്തില്‍.  

Post a Comment

0 Comments

Top Post Ad

Below Post Ad