Type Here to Get Search Results !

Bottom Ad

കാസര്‍കോട് സ്വദേശി ദാമോദരഷെട്ടിക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്.

evisionnews

കാസര്‍കോട്:(www.evisonnews.in)കാസര്‍കോട് സ്വദേശിയും കന്നടയിലെ പ്രമുഖ സാഹിത്യകാരനും മംഗളൂരു നഗരിയിലെ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായ ഡോ.നാ ദാമോദരഷെട്ടി കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹനായി.

മലയാള നോവലായ എം.നാരായന്റെ കൊച്ചരയത്തി എന്ന നോവല്‍ കന്നടയിലേക്ക് പരിഭാഷപ്പെടുത്തിയതിനാണ് അക്കാദമിയുടെ ഈ അംഗീകാരം ലഭിച്ചത്.ഫെബ്രുവരി 15ന് ഡല്‍ഹിയില്‍ ചേര്‍ന്ന അക്കാദമി കേന്ദ്ര എക്‌സിക്യൂട്ടീവ് യോഗത്തിലാണ് നാ.ദാമോദരഷെട്ടിയുടെതടക്കം വിവിധഭാഷകളിലുള്ള25 കൃതികള്‍ തെരെഞ്ഞെടുത്തത്. കാസര്‍കോട് ഗവ.കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് ഷെട്ടി. എം.മുകുന്ദന്റെ ദൈവത്തിന്റെ വികൃതികള്‍ നിരവിധി മലയാള കൃതികള്‍ കന്നടയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. സാംസ്‌കാരിക രംഗത്തെ മികച്ച് പ്രഭാഷകന്‍ കൂടിയായ ഇദ്ദേഹം മംഗളൂരു സെന്റ് അലോഷ്യസ് കോളേജില്‍ അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുമുണ്ട്. പ്രമുഖ യക്ഷഗാന കലാകാരനും കര്‍ണ്ണാടക നിയമസഭാംഗവുമായിരുന്നു കുമ്പള സുന്ദരറാവു, കാര്‍ട്ടൂണിസ്റ്റും കാസര്‍കോട്ടെ ആദ്യകാല ടൈലറിംഗ് സ്ഥാപനവുമായ ബോംബെ മെജസ്റ്റിക്കിന്റെ ഉടമയുമായ മോഹന്‍ദാസ് എന്നിവര്‍ സഹോദരന്മാരാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad