Type Here to Get Search Results !

Bottom Ad

മവ്വല്‍ കപ്പ് 2016 കമ്മിറ്റി ഓഫീസ് തുറന്നു


ബേക്കല്‍:(www.evisionnews.in) മുഹമ്മദാന്‍സ് മവ്വല്‍ ആദിത്യമരുളുന്ന അഖിലേന്ത്യ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 10 വരെ ബേക്കല്‍ മിനി സ്‌റ്റേഡിയത്തില്‍ നടക്കും.സംഘാടക കമ്മിറ്റി ഓഫീസ് സമൂഹ്യപ്രവര്‍ത്തകന്‍ ഖത്തര്‍ ഇബ്രാഹിം ഹാജി ഉല്‍ഘാടനം ചെയ്തു. യോഗത്തില്‍ കമ്മിറ്റി ചെയര്‍മാന്‍ എം.സി ഹനീഫ അധ്യക്ഷത വഹിച്ചു.കണ്‍വീനര്‍ മവ്വല്‍ മുഹമ്മദ് മാമു സ്വാഗതം പറഞു.കമ്മിറ്റിയുടെ സ്‌നേഹോപഹാരം ഖത്തര്‍ ഇബ്രാഹിയെ സ്‌നേഹോപഹാരം നല്‍കി ആദരിച്ചു.

വാര്‍ഡ് മെമ്പര്‍ എംപിഎം ഷാഫി ,മുന്‍ മെമ്പര്‍ അഹമ്മദ് ഹാജി,അബ്ബാസ് മവ്വല്‍ എന്നിവര്‍ ആശംസാ പ്രസംഗം നിര്‍വഹിച്ചു.ഷാഫി യൂസഫ്,കുഞ്ഞബ്ദുളള,ഫത്താഹ് ഷഹനാസ്,സെമി സലാം,ഖാദര്‍ മൊയ്ദീന്‍,സാജിദ് എന്നിവര്‍ സംസാരിച്ചു.സെക്രട്ടറി ഇബ്രാഹിം ബസ്മല്‍ നന്ദി പറഞ്ഞു

Post a Comment

0 Comments

Top Post Ad

Below Post Ad