Type Here to Get Search Results !

Bottom Ad

വധശ്രമം: ലീഗുകാരായ പ്രതികളെ പടികൂടുന്നില്ല; സി.പി.എം പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി

കാഞ്ഞങ്ങാട്: (www.evisionnews.in)സി.പി.എം. പ്രവര്‍ത്തകനെ വഴിയില്‍ തടഞ്ഞു നിര്‍ത്തി വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ മുസ്ലീം ലീഗ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സി.പി.എം പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി.
കഴിഞ്ഞ ജനുവരി 2 ന് രാത്രി മോട്ടോര്‍ സൈക്കിളില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ചിത്താരി കൊട്ടിലങ്ങാട് സ്വദേശിയും കോട്ടച്ചേരി കൂളിക്കാട് സ്ഥാപനത്തിലെ ജീവനക്കാരനുമായ അജിത്തിനെ വാണിയംപാറവെച്ച് തടഞ്ഞു നിര്‍ത്തി വെട്ടിപരിക്കേല്‍പ്പിച്ച മുസ്ലീം ലീഗ് പ്രവര്‍ത്തകരായ എട്ടംഗ സംഘത്തിനെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നുവെങ്കിലും ഒരു മാസം കഴിഞ്ഞിട്ടും ഒരു പ്രതിയെപോലും പിടിക്കാത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തിയത്.സി.പി.എം ചിത്താരി ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ മാര്‍ച്ച് പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം പി.ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. കെ.സതീശന്‍ അധ്യക്ഷം വഹിച്ചു. എ. കെ.നാരായണന്‍ എം. പൊക്ലന്‍, അഡ്വ.പി.അപ്പുക്കുട്ടന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബാലന്‍ സ്വാഗതം പറഞ്ഞു.


Post a Comment

0 Comments

Top Post Ad

Below Post Ad