Type Here to Get Search Results !

Bottom Ad

ട്രെയിനില്‍ നിന്ന് കവര്‍ച്ചക്കാര്‍ തള്ളിയിട്ട 50കാരനെ മംഗലാപുരം ആശുപത്രിയില്‍ എത്തിച്ചു.


ചെറുവത്തൂര്‍: (www.evisionnews.in)ട്രെയിനില്‍ നിന്ന് കവര്‍ച്ചക്കാര്‍ തള്ളിയിട്ട ചെറുവത്തൂര്‍ സ്വദേശിയെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറുവത്തൂര്‍ കടപ്പുറത്തെ അറക്കല്‍ വീട്ടില്‍ ബാലനാണ് (50) അത്യാസന്ന നിലയില്‍ മംഗലാപുരം ആശുപത്രിയില്‍ ചികില്‍സയിലുളളക്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ബാന്ദ്രയില്‍ നിന്ന് മുംബൈ സി എസ് ടിയിലേക്കുള്ള യാത്രക്കിടെയാണ് കവര്‍ച്ചക്കാര്‍ ബാലനെ തള്ളിയിട്ടത്. കവര്‍ച്ചക്കാര്‍ ബാലന്റെ 22,000 രൂപയും പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകളും ഉള്ള ബാഗ് തട്ടിയെടുക്കുകയായിരുന്നു. ഇതിനെ ചെറുത്തപ്പോള്‍ ബാലനെ സംഘം ട്രെയിനില്‍ നിന്നും തള്ളിയിട്ടു. കാര്‍ഗര്‍ റെയില്‍വെ സ്‌റ്റേഷനില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട ബാലനെ പോലീസ് കണ്ടെത്തി അവിടത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബാലന്റെ മൊബൈല്‍ ഫോണില്‍ സ്‌റ്റേഷന്‍മാസ്റ്റര്‍ ചെറുവത്തൂരിലെ വീട്ടിലേക്ക് വിളിച്ച് വിവരങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു. സഹോദരന്‍ ഗണേശന്‍ ബാന്ദ്രയിലെത്തിയാണ് ബാലനെ നാട്ടിലേക്ക് കൊണ്ടുവന്നത്.

തുടര്‍ന്ന് ചെറുവത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബോധം വീണ്ടുകിട്ടിയില്ല. ഇതോടെ ചൊവ്വാഴ്ച മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബാന്ദ്രയില്‍ 33 വര്‍ഷക്കാലമായി ചായക്കട നടത്തിവരുന്ന ബാലന്‍ അസുഖത്തെ തുടര്‍ന്ന് ചികില്‍സക്കായി നാട്ടിലെത്തുകയും മൂന്നുമാസക്കാലത്തെ ചികില്‍സയ്ക്ക് ശേഷം മൂന്നാഴ്ച മുമ്പ് മുംബൈക്ക് തിരിച്ചുപോവുകയും ചെയ്തിരുന്നു.

തുടര്‍ ചികില്‍സക്ക് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബാലന്‍ കവര്‍ച്ചക്കിരയായത്. ട്രെയിനില്‍ കവര്‍ച്ചകള്‍ പെരുകുന്നത് യാത്രക്കാരെ ആശങ്കയിലാഴ്ത്തുകയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad