Type Here to Get Search Results !

Bottom Ad

മുണ്ട്യത്തടുക്കയില്‍ അനുജന്റെ വെട്ടേറ്റ് ജ്യേഷ്ഠന്‍ മരിച്ചു


ബദിയഡുക്ക:(www.evisionnews) മുണ്ട്യത്തടുക്കയില്‍ അനുജന്റെ വെട്ടേറ്റ് ജ്യേഷ്ഠന്‍ മരിച്ചു. മുണ്ട്യത്തടുക്ക സരളിയിലെ കെ കൊറഗപ്പ പൂജാരിയുടെ മകന്‍ വാസുദേവ (35) യാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം.
അനുജന്‍ ചന്ദ്രഹാസ (25)യാണ് വാസുദേവയെ വെട്ടിയതെന്ന് പോലീസ് പറഞ്ഞുയുന്നു. സംഭവ സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴാണ് വാസുദേവയെ രക്തത്തില്‍ കുളിച്ചനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴുത്തിനേറ്റ വെട്ടാണ് മരണ കാരണമെന്ന് സംശയിക്കുന്നു.
കൊല്ലപ്പെട്ട വാസുദേവയ്ക്കും അനുജനും ചെറിയ രീതിയില്‍ മാനസീക വൈകല്യമുണ്ടായിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. സീതാംഗോളിയില്‍ ഒരു ഹോട്ടലില്‍ ജോലിക്കാരനായിരുന്നു കൊല്ലപ്പെട്ട വാസുദേവ
മാതാവ്: കുസുമ. മറ്റു സഹോദരങ്ങള്‍: ജനാര്‍ദനന്‍, സബി, ജ്യോതി, ദേവി.
keywords:chemmnad-msf-rss-sfi-same

Post a Comment

0 Comments

Top Post Ad

Below Post Ad