Type Here to Get Search Results !

Bottom Ad

അസഹിഷ്ണുത: എസ്.എഫ്.ഐയും ആര്‍.എസ്.എസും ഒരേ തൂവല്‍ പക്ഷികള്‍ - എം.എസ്.എഫ്

evisionnews
മേല്‍പ്പറമ്പ്: (www.evisionnews.in)അസഹിഷ്ണുതയ്‌ക്കെതിരെ ശബ്ദിക്കുന്ന ഇന്ത്യയിലെ
സാംസ്‌കാരിക നായകന്മാരെയും എഴുത്തുകാരെയും ബുദ്ധിജീവികളെയും ഒരുഭാഗത്ത് സംഘപരിവാര്‍ ശക്തികള്‍ അധികാരം ഉപയോഗിച്ച് ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുമ്പോള്‍ മറുഭാഗത്ത് കേരളത്തില്‍ എസ്.എഫ്.ഐ വിദ്യാഭ്യാസ വിചക്ഷണന്‍മാരെയും സാംസ്‌കാരിക നായകന്മാരെയും അടിച്ചൊതുക്കാന്‍ ശ്രമിക്കുകയാണെന്നും അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാന്‍ ടി.പി. ശ്രീനിവാസനെ എസ്.എഫ്.ഐക്കാര്‍ അക്രമിച്ചത്. അസഹിഷ്ണുതയുടെ കാര്യത്തില്‍ എസ്.എഫ്.ഐയും ആര്‍.എസ്.എസും ഒരേ തൂവല്‍ പക്ഷികളാണെന്നും എം.എസ്.എഫ് ചെമ്മനാട് പഞ്ചായത്ത് കൗണ്‍സില്‍ യോഗം ആരോപിച്ചു. ഇത്തരം രാഷ്ട്രീയ-സാംസ്‌കാരിക ഫാസിസത്തിനെതിരെ ക്യാമ്പസുകളില്‍ മതേതര വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിരോധനിര തീര്‍ക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 

പ്രസിഡന്റ് സുല്‍ത്താന്‍ ഒരവങ്കര അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് പഞ്ചായത്ത് സെക്രട്ടറി കെ.ടി. നിയാസ് ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് സംസ്ഥാന പ്രവര്‍ത്തകസമിതിയംഗം റൗഫ് ബാവിക്കര മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ആഷിഖ് കീഴൂര്‍ സ്വാഗതം പറഞ്ഞു. മുസ്തഫ മച്ചിനടുക്കം, നവാസ് ചെമ്പരിക്ക, നശാത്ത് പരവനടുക്കം, ഹാഷിം നെച്ചിപ്പടുപ്പ്, സഫ്‌വാന്‍ മങ്ങാടന്‍, അബ്ദുല്ല ഒരവങ്കര, ഷറഫുദ്ദീന്‍ ചളിയങ്കോട്, മൊയ്തു കോളിയടുക്കം പ്രസംഗിച്ചു. 

പുതിയ ഭാരവാഹികളായി സുല്‍ത്താന്‍ ഒരവങ്കര (പ്രസിഡന്റ്), സഫ്‌വാന്‍ ചട്ടഞ്ചാല്‍, ഷെബീര്‍ ചെമ്പരിക്ക, ഇസ്ഹാഖ് ദേളി (വൈസ് പ്രസിഡന്റ്), ഹാഷിം നെച്ചിപ്പടുപ്പ് (ജനറല്‍ സെക്രട്ടറി), ജാഫര്‍ പൊവ്വല്‍, ഇര്‍ഫാന്‍ കോളിയടുക്കം, ബിലാല്‍ പരവനടുക്കം (ജോ. സെക്രട്ടറി), സനാഫ് കീഴൂര്‍ (ട്രഷറര്‍), സല്‍മാന്‍ ഫാരിസ് ഒരവങ്കര (ഹയര്‍സെക്കന്ററി വിംഗ് കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.
keywords:chemmanad-msf-rss-sfi-same

Post a Comment

0 Comments

Top Post Ad

Below Post Ad