Type Here to Get Search Results !

Bottom Ad

നരേന്ദ്രമോദി തൊഴിലാളി വിരുദ്ധന്‍:ബി.എം.എസ്

ന്യൂഡല്ഹി:(www.evisionnews.in) പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തൊഴില് നിയമ ഭേദഗതിക്കെതിരെ സംഘപരിവാര്‍ കുടുംബത്തിലെ തൊഴിലാളി സംഘടനയായ ബി.എം.എസ് രൂക്ഷവിമര്‍ശനവുമായി രംഗത്ത്.സര്‍ക്കാരിന്റെ സാമ്പത്തിക രംഗത്തെ പരാജയം തൊഴിലാളികളുടെ ചുമലില് കെട്ടിവെക്കാനാണ് സര്ക്കാര് ശ്രമിക്കുന്നതെന്ന് ഹൈദരാബാദില് ചേര്ന്ന ബി.എം.എസ് നിര്‌വാഹക സമിതി യോഗം കുറ്റപ്പെടുത്തി.
സാമ്പത്തിക രംഗം തകര്‍ന്നപ്പോള്‍ തൊഴിലാളികളുടെ അവകാശങ്ങള് ഇല്ലാതാക്കുന്ന നിയമത്തില് ഭേദഗതി വരുത്താന് പ്രധാനമന്ത്രിയുടെ ഓഫീസ് കാണിക്കുന്ന താത്പര്യം തൊഴിലാളി പ്രശ്‌നങ്ങള്പരിഹരിക്കാന് കാണിക്കുന്നില്ല. മോദിയുടെ സ്വപ്ന പദ്ധതിയായ സ്റ്റാര്ട്ട് അപ്പ് ഇന്ത്യ സ്റ്റാന്റ് അപ്പ് ഇന്ത്യ തൊഴിലാളി വിരുദ്ധനയത്തിന് മറ്റൊരുദാഹരണമാണ്.
സ്റ്റാര്ട്ട് അപ്പ് പദ്ധതിയില് തൊഴില് നിയമങ്ങളില് ഇളവ് നല്കിയത് അംഗീകരിക്കാന് കഴിയില്ല. സര്ക്കാരിന്റെ ഉപദേശകര് തൊഴില് നിയമങ്ങളില് വെള്ളം ചേര്ക്കാന് ശ്രമിക്കുന്നുവെന്നും യോഗം കുറ്റപ്പെടുത്തി. സംഘപരിവാര് സംഘടനകള് പ്രധാനമന്ത്രിക്കെതിരെ പ്രസ്താവനകളിറക്കിയിട്ടുണ്ടെങ്കിലും ഔദ്യോഗികമായി പ്രമേയം പാസ്സാക്കുന്നത് ഇത് ആദ്യമായാണ്
Tags

Post a Comment

0 Comments

Top Post Ad

Below Post Ad