കാസര്‍കോട്:(www.evisionnews.in)ജില്ലാതല പട്ടയമേള ചൊവ്വാഴ്ച രാവിലെ 10 ന് കളക്ടറേറ്റ് പരിസരത്ത് നടക്കും. മേളയില്‍ ജില്ലയിലെ നാല് താലൂക്കുകളിലായി 6500 പട്ടയങ്ങള്‍ റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് വിതരണം ചെയ്യും.
ഓണ്‍ലൈന്‍ പോക്കുവരവിന്റെ ജില്ലാതല ഉദ്ഘാടനം ചടങ്ങില്‍ കൃഷി വകുപ്പ് മന്ത്രി കെ പി മോഹനന്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിക്കും. 2014 ഫെബ്രുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെ സ്വീകരിച്ച അപേക്ഷകളും റവന്യു സര്‍വ്വെ അദാലത്തിലും ജനസമ്പര്‍ക്ക പരിപാടിയിലും ലഭിച്ച അപേക്ഷകളില്‍ നിന്ന് തെരെഞ്ഞെടുത്തവര്‍ക്കാണ് പട്ടയം അനുവദിച്ചത്. മൂന്ന് സെന്റ് വീതമുളള പട്ടയമാണ് ഓരോരുത്തര്‍ക്കും അനുവദിക്കുക
ജില്ലയിലെ 40 വില്ലേജുകളിലാണ് ഓണ്‍ലൈന്‍ പോക്കുവരവ് ആരംഭിക്കുന്നത്. ഇതില്‍ മധൂര്‍, പട്ട്‌ള, ഷിരിബാഗിലു, മീഞ്ച, തളങ്കര, മാണിയാട്ട്, ചീമേനി-2 വില്ലേജുകള്‍ ഉദ്ഘാടനത്തിനൊരുങ്ങി.
റവന്യു വകുപ്പിന്റെ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി സുതാര്യവും മെച്ചപ്പെട്ടതുമായ സേവനങ്ങള്‍ നല്‍കുന്നതിനായി രജിസ്‌ട്രേഷന്‍, സര്‍വ്വേ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ഓണ്‍ലൈന്‍ പോക്കുവരവ്. ജില്ലയിലെ 40 വില്ലേജുകളിലെ രേഖകള്‍ ഡിജിറ്റലൈസ് ചെയ്ത് ഓണ്‍ലൈന്‍ പോക്കുവരവിനായി സജ്ജമാക്കും.
Post a Comment
0 Comments