Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം ചെക്ക്‌പോസ്റ്റ്: വിജിലന്‍സ് അന്വേഷണനടപടി പൂഴ്ത്തി

evisionnewsകാസര്‍കോട്: മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണക്കില്‍ പെടാത്ത 54,530 രൂപ പിടിച്ചെടുത്ത സംഭവത്തില്‍ തുടര്‍ നടപടികള്‍ പൂഴ്ത്തി.
റെയ്ഡിനിടേ എക്‌സൈസ് ഓഫിസില്‍ നിന്ന് ഓടിരക്ഷപ്പെട്ട രണ്ട് ജീവനക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ സംഭവം കഴിഞ്ഞ് ഒരുമാസം പിന്നിട്ടിട്ടും വിജിലന്‍സിന് കഴിഞ്ഞിട്ടില്ല. ഇപ്പോഴും ജീവനക്കാര്‍ ജോലിയില്‍ തുടരുകയാണ്. ഇവരുടെ താമസ സ്ഥലത്തു നിന്ന് 22230 രൂപയും രണ്ടുമൊബൈല്‍ ഫോണുമാണ് വിജിലന്‍സ് കണ്ടെടുത്തത്. പരിശോധനയ്ക്ക് വിജിലന്‍സെത്തിയപ്പോള്‍ ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ഡിസംബര്‍ 31 നാണ് ഹൊസങ്കടി, വാമഞ്ചൂര്‍ എന്നിവിടങ്ങളിലെ വാണിജ്യനികുതി, വില്‍പന നികുതി, ആര്‍ടിഎ, എക്‌സൈസ്, വനം വകുപ്പ് ചെക്ക്‌പോസ്റ്റുകളില്‍ കാസര്‍കോട് വിജിലന്‍സ് വിഭാഗം റെയ്ഡ്‌നടത്തിയത് ഉദ്യോഗസ്ഥരുടെ താമസസ്ഥലത്ത് നിന്നാണ് പണം പിടിച്ചെടുത്തത്. വില്‍പന നികുതി ഉദ്യോഗസ്ഥരുടെ താമസസ്ഥലത്തുനിന്ന് 32300 രൂപയുമാണ് കണ്ടെടുത്തത്. സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയുടെ ഭാഗമായിരുന്നു റെയ്ഡ്.
കൈക്കൂലി സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടറോട് ശുപാര്‍ശ ചെയ്യാന്‍ അപേക്ഷിച്ചിട്ടുണ്ടെന്നും ഇതുവരെ മറുപടി കിട്ടിയില്ലെന്നുമാണ് റെയ്ഡിന് നേതൃത്വം നല്‍കിയ ഡിവൈഎസ്പി കെ വി രഘുരാമന്‍ പറയുന്നത്.  സാധാരണ രീതിയില്‍ ഒരുമാസത്തിനുള്ളില്‍ തന്നെ നടപടിയെടുക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ അനുമതി നല്‍കേണ്ടതാണ്. അതേ സമയം കേസ് അട്ടിമറിക്കാനുള്ള ഉന്നത തല ശ്രമം നടക്കുന്നതായും സൂചനകള്‍ പുറത്ത് വന്നിട്ടുണ്ട്.
keywords:manjeswar-cheque-post-vigilance-raid

Tags

Post a Comment

0 Comments

Top Post Ad

Below Post Ad