Type Here to Get Search Results !

Bottom Ad

മഞ്ചേഷിന്റെ മരണം: െ്രെകംബ്രാഞ്ച്‌ അന്വേഷണത്തിന്‌ ആഭ്യന്തരമന്ത്രി ഉത്തരവിട്ടു

കാസര്‍ഗോഡ്‌: പാലക്കുന്നിലെ സുരേഷ്‌ -ബേബി ദമ്പതികളുടെ മകനും വയനാട്‌ വൈത്തിരി റിസോര്‍ട്ടിലെ ജീവനക്കാരനുമായ മഞ്ചേഷിന്റെ (21) ദുരൂഹമരണം സംബന്ധിച്ച്‌ സംസ്‌ഥാന െ്രെകംബ്രാഞ്ച്‌ അന്വേഷണത്തിന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല ഉത്തരവിട്ടു. ആഭ്യന്തര മന്ത്രിയെ സന്ദര്‍ശിച്ച നിവേദക സംഘത്തെയാണ്‌ മന്ത്രി ഇക്കാര്യം അറിയിച്ചത്‌.

ഇക്കഴിഞ്ഞ ജൂലൈ 18നാണ്‌ മഞ്ചേഷിനെ റിസോര്‍ട്ടിലെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. തുടക്കത്തില്‍ ലോക്കല്‍ പോലീസും പിന്നീട്‌ വയനാട്‌ ജില്ലാ െ്രെകംബ്രാഞ്ച്‌ ഡി.വൈ.എസ്‌.പി പ്രഭാകരനും കേസ്‌ അന്വേഷിച്ചെങ്കിലും തുമ്പില്ലാതെ വന്നതോടെയാണ്‌ മാതാപിതാക്കളും നാട്ടുകാരും മന്ത്രിയെ കണ്ടത്‌. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ സംസ്‌ഥാന െ്രെകംബ്രാഞ്ച്‌ അന്വേഷണം നടത്തുമെന്ന്‌ മന്ത്രി അറിയിച്ചിരിക്കുന്നത്‌.

റിസോര്‍ട്ട്‌ അധികൃതരെ ബന്ധപ്പെടുത്തി ചില ആരോപണങ്ങളും ഇതിനിടയില്‍ ഉയരുകയും ചെയ്‌തിരുന്നു. ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമനും അന്വേഷണം സംസ്‌ഥാന െ്രെകംബ്രാഞ്ചിന്‌ മാറണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. ഇതിനിടയില്‍ ആരോപണ വിധേയനായ ഒരു ജീവനക്കാരന്‍ ഗള്‍ഫിലേക്ക്‌ കടന്നതും മഞ്ചേഷ്‌ മരിച്ചു കിടക്കുന്നത്‌ കണ്ട കൃത്രിമ കിണറിനു സമീപത്തെ വാച്ച്‌മേനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതും, പോസ്‌റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ കഴുത്തിലും, ചുമലിലും മറ്റും കരുവാളിച്ച പാടും മരണം കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തിയുരുന്നു. ലഹരി മാഫിയയുമായി ബന്ധപ്പെട്ട സംശയവും മഞ്ചേഷിന്റെ മരണവുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്നിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad